ശബരിമലയില്‍ 52 വയസ്സുകാരിയായ സ്ത്രീയെ ആക്രമിച്ച സംഭവം;മുഖ്യപ്രതി അറസ്റ്റില്‍; സംഭവത്തില്‍ 150 ഓളം പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു

ശബരിമലയില്‍ കഴിഞ്ഞ ദിവസം 52 വയസായ സ്ത്രീയെ തടഞ്ഞ സംഭവത്തിലെ മുഖ്യ പ്രതി പിടിയില്‍. ഇലന്ദൂര്‍ സ്വദേശി സൂരജാണ്അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 150 ഓളം പേര്‍ക്കെതിരെ
നേരത്തെ കേസെടുത്തിരുന്നു.50 വയസ്സ് തികയാത്ത സ്ത്രീയാണെന്നാരോപിച്ചായിരുന്നു ഒരു കൂട്ടം പേരുടെ അതിക്രമം.
ശബരിമലയില്‍ കൊച്ചു മകന്‍റെ ചോറൂണിന് വേണ്ടിയെത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം അരങ്ങേറിയത്. ഇവര്‍ക്ക് 52 വയസ്സു കഴിഞ്ഞ ഇവര്‍ മകനും ഭര്‍ത്താവുമടക്കമാണ് മകന്‍റെ കുട്ടിയുടെ ചോറൂണിന് വേണ്ടി ശബരിമലയില്‍ എത്തിയത്.
ലളിതയ്ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ പ്രതിഷേധക്കാരില്‍ നിന്ന് വളരെ പാടുപ്പെട്ടാണ് പോലീസ് രക്ഷിച്ചത്. ഉന്തലിലും തള്ളലിലും ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുഎന്നാല്‍ സ്ത്രീയ്ക്ക് 50 വയസ്സുകഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഒരു കൂട്ടം പ്രതിഷേധിക്കുകയായിരുന്നു. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ എത്തിയെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണിത്.
https://www.facebook.com/Malayalivartha

























