Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനസിക പീഡനം ആത്മഹത്യയിലേക്ക് നയിച്ചു... രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു; അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല 

30 NOVEMBER 2018 10:36 AM IST
മലയാളി വാര്‍ത്ത

കളിച്ച് ചിരിച്ച് പരീക്ഷ എഴുതാന്‍ പോയ മകളുടെ ചേതനയറ്റ ശരീരം കണ്ട് ആ പിതാവിന്റെ മനസ് മരവിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിക്കുകയാണ് എന്തിനെന്റെ പൊന്നുമോളെ കൊന്നു സാറന്‍മാരെ? ആര്‍ക്കും ഉത്തരമില്ല... 

കോപ്പിയടിച്ചെന്നാരോപിച്ച് അദ്ധ്യാപകര്‍ ശകാരിച്ച് പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഫാത്തിമ മാത നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്‌ളീഷ് ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അദ്ധ്യാപകരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് രാഖികൃഷ്ണയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പരീക്ഷാഹാളില്‍ ഉണ്ടായിരുന്ന സഹപാഠികളുടെ മൊഴി. എന്നാല്‍ ആ നിലയില്‍ അന്വേഷണം തുടങ്ങിയിട്ടില്ല.

ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ ചുരിദാര്‍ ടോപ്പില്‍ പകര്‍ത്തിയിരുന്ന കുറിപ്പ് നോക്കി എഴുതിയെന്നാരോപിച്ചാണ് ക്‌ളാസില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ശ്രുതി രാഖിയെ ബുധനാഴ്ച പതിനൊന്നരയോടെ പിടികൂടിയത്. ഇവര്‍ കോളേജിലെ പരീക്ഷാ സ്‌ക്വാഡിനെ വിവരം അറിയിച്ചു. താന്‍ കോപ്പിയടിച്ചില്ലെന്നും അത് പരീക്ഷയുടെ സബ്ജക്ടില്‍പ്പെടുന്ന കുറിപ്പല്ലെന്നും രാഖി അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ലെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരീക്ഷാ ഹാളില്‍ വച്ചുതന്നെ രാഖികൃഷ്ണയെ കളിയാക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പരീക്ഷാ സ്‌ക്വാഡിലുള്ള ലില്ലി, സജുമോന്‍ എന്നിവര്‍ എത്തി ചുരിദാറിലെ എഴുത്തുകളുടെ ഫോട്ടോയെടുത്ത ശേഷം രാഖിയെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി ഇരുത്തിയ ശേഷം വീട്ടില്‍ വിളിച്ച് രക്ഷിതാക്കള്‍ ആരെങ്കിലും കോളേജിലെത്താന്‍ നിര്‍ദ്ദേശിച്ചു. പോളയത്തോടുള്ള ജോലിസ്ഥലത്തു നിന്ന് പിതാവ് രാധാകൃഷ്ണന്‍ കോളേജിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെ സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തു പോയ രാഖിയെ കാണാതായെന്നാണ് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. എസ്.എന്‍ കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഉച്ചയ്ക്ക് 12.30ന് മൃതദേഹം കണ്ടെത്തി.

രാഖികൃഷ്ണ സ്റ്റാഫ് റൂമില്‍ നിന്ന് ആരുടെയും ശ്രദ്ധയില്‍ പെടാതെ എങ്ങനെ പുറത്തുപോയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കോളേജിന്റെ പ്രധാന ഗേറ്റിലൂടെ വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വാച്ച്മാന്‍ കടത്തിവിടുന്നത് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ്. വിദ്യാര്‍ത്ഥിനി ഗേറ്റ് വഴി പുറത്തേക്ക് പോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് വാച്ച്മാന്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് സഹപാഠികള്‍ പറയുന്നു

രാഖിയുടെ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നത് എന്താണെന്ന് പരിശോധിക്കുമെന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാല്‍ പറഞ്ഞു. എഴുത്ത് ഇംഗ്‌ളീഷിലാണ്. ബുധനാഴ്ച നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടതാണോയെന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തും. എന്നാല്‍ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നത് അന്നത്തെ പരീക്ഷയുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നാണ് പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends