കേരളത്തിന് കേന്ദ്രത്തിന്റെ 2500 കോടി രൂപയുടെ അധികസഹായം; ബാക്കി തുക പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി അനുസരിച്ചു കേന്ദ്രം നിശ്ചയിച്ച കമ്മിറ്റി വിലയിരുത്തൽ നടത്തി സംസ്ഥാനത്തിന് അനുവദിക്കും

പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധിക സഹായം നൽകണമെന്ന് കേന്ദ്രത്തിന് ശുപാർശ ഫലം കണ്ടു. പ്രളയക്കെടുതി മറികടക്കാന്‍ കേരളത്തിന് 2500 കോടി രൂപകൂടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും.നേരത്തെ നൽകിയ 600 കോടിക്ക് പുറമെ ആണ് ഈ 2500 കോടി രൂപ. ഇതോടെ മൊത്തം കേന്ദ്ര സഹായം 3100 കോടി രൂപയായി വർദ്ധിച്ചു.
പ്രളയ ദുരിതാശ്വാസമായി കേരളം ഇതുവരെ ആവശ്യപ്പെട്ടത് 4800 കോടി രൂപ മാത്രമാണ്. അതിൽ 3100 കോടി കേന്ദ്രം അനുവദിച്ചു . ബാക്കി തുകയും പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി അനുസരിച്ചു കേന്ദ്രം നിശ്ചയിച്ച കമ്മിറ്റി വിലയിരുത്തൽ നടത്തി സംസ്ഥാനത്തിന് അനുവദിക്കും.
പ്രളയക്കെടുതിയിൽ കേരളത്തിന് 4800 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി കേരള സർക്കാർ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചയച്ചിരുന്നു. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കൂടുതൽ സഹായം നൽകാൻ തീരുമാനമെടുത്തത്.
കേന്ദ്ര സഹായങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നും, എന്തിനുവേണ്ടിയാണോ സാമ്പത്തിക സഹായം നൽകിയത് അതിനുമാത്രമെ ഉപയോഗിക്കാവൂ എന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്ത് അയച്ചിരുന്നു.
https://www.facebook.com/Malayalivartha


























