Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കവിത മോഷ്ടിച്ചുവെന്ന ആരോപണത്തിൽ സോഷ്യൽ മീഡിയയിൽ അടപടലം ട്രോളുകൾ ഏറ്റുവാങ്ങി എഴുത്തുകാരി ദീപാ നിശാന്ത്

30 NOVEMBER 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. തന്റെ കവിതയായ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത മോഷ്ടിക്കപ്പെട്ടു എന്ന ആരോപണമായി കവി എസ് കലേഷ് രംഗത്ത് എത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ ദീപാ നിശാന്തിനെതിരെ പലരും രഗത്ത് വന്നു. ആരോപണത്തില്‍ ദീപാ നിശാന്ത് മറുപടി നല്‍കണം എന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ദീപാ നിശാന്ത് മറുപടിയുമായി രംഗത്ത് എത്തിയെങ്കിലും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ ദീപാ നിഷാന്തിന് കഴിഞ്ഞില്ല.

താന്‍ വളരെ നാളുകള്‍ക്ക് മുമ്ബ് എഴുതിയ കവിതയാണെന്നും തെളിവില്ലാത്തതിനാല്‍ താന്‍ നിസ്സഹായ ആണെന്നുമായിരുന്നു ദീപാ നിശാന്തിന്റെ മറുപടി. കവിത തന്റേതാണ്. താന്‍ പണ്ടേ എഴുതിയതാണ്. അത് കലേഷാണ് പകര്‍ത്തിയത് എന്ന തരത്തിലുള്ള ദീപയുടെ മറുപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്യുന്നത്.

ഇതിനിടെ ദീപാ നിശാന്തിനെ രൂക്ഷമായി പരിഹാസിച്ച്‌ അഡ്വേക്കേറ്റ് ജയശങ്കര്‍ രംഗത്തെത്തുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ദീപാനീശാന്തിനെതിരെ രൂക്ഷമായ പരിഹാസമാണ് അഡ്വ: ജയശങ്കര്‍ നടത്തുന്നത്. നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നുവരെ പോകുന്നു ജയശങ്കറിന്റെ പരിഹാസം.


വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ....

സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സർവ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികൾ.

എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ൽ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങൾ വരുത്തി ദീപ സ്വന്തം പേരിൽ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയർന്നേക്കും.

പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്.

ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവർ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.

# ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം.  എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നു.

യുവ കവിയായ എസ് കലേഷിന്റെ കവിത ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ദീപാ നിശാന്തിന്റെ പേരില്‍ അദ്ധ്യാപകരുടെ മുഖ പുസ്തകത്തില്‍ അച്ചടിച്ചു വന്നത്. കവിത ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിനെതിരെ എസ് കലേഷ് രംഗത്ത് വരികയായിരുന്നു. 2011 ല്‍ മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന എഴുതി ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച അഭിപ്രായം നേടിയിരുന്നു. മാധ്യമം ആഴ്ച്ചപതിപ്പിലും അച്ചടിച്ചു വന്നു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ അച്ചടിച്ചു വന്നതോടെ വിഷമം തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേ സമയം തനിക്കെതിരെ ഉയര്‍ന്ന് അരോപണങ്ങളെ തള്ളിക്കൊണ്ട് ദീപാ നിശാന്തും രംഗത്ത് വന്നിട്ടുണ്ട്. താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണെന്നും തെളിവില്ലാത്തതിനാല്‍ താന്‍ നിസ്സഹായ ആണെന്നുമാണ് ദീപാ നിശാന്ത് പറയുന്നത്. കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഇത് ആദ്യമായിട്ടല്ല ദീപാനിശാന്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. എഴുത്തുകാരനായ അജിത് കുമാര്‍ എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമരപെയ്ത് എന്ന പേരില്‍ സ്വന്തം കൃതിക്ക് പേര് നല്‍കിയതിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് അജിത് കുമാര്‍ രംഗത്ത് വന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (11 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends