പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന് തിരിച്ചടി; പത്തനംതിട്ട നഗരസഭയില്‍ കുലശേഖപരപതി വാര്‍ഡില്‍ യുഡിഎഫ് വിമതനു ജയം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നപ്പോൾ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന് തിരിച്ചടി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് വിതനും പന്തളം പഞ്ചായത്തിൽ എസ്ഡിപിഐയുമാണ് വിജയിച്ചത്.
അതേസമയം പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് ഇരിക്കുന്ന വാർഡിൽ ബിജെപിക്ക് ആറ് വോട്ടും പന്തളം പഞ്ചായത് വാർഡിൽ പന്ത്രണ്ട് വോട്ടുമാണ് കിട്ടിയത്. പത്തനംതിട്ട നഗരസഭയിൽ കുലശേഖപരപതി വാർഡിൽ യുഡിഎഫ് വിമതനായ കെഎസ്.യു ജില്ലാ പ്രസിഡന്റായിരുന്ന അൻസർ മുഹമ്മദാണു ജയിച്ചത്. വിമത സ്ഥാനാർഥിയായി മൽസരിച്ച അൻസറിനെ കോൺഗ്രസ്സ് പുറത്താക്കിയിരുന്നു. 443 വോട്ടിനായിരുന്നു ജയം.
ത്രികോണ മത്സരം നടന്ന പന്തളം നഗരസഭയിലെ പത്താം വാർഡ് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. സിപിഎം ഇത്തവണ മൂന്നാംസ്ഥാനത്തായി. രണ്ടാം സ്ഥാനം കോൺഗ്രസ്സിനാണ്.
https://www.facebook.com/Malayalivartha


























