Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളര്‍ന്നു

30 NOVEMBER 2018 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ജയില്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ശരീരം തളര്‍ന്നു. മര്‍ദ്ദനം നടന്ന കാര്യം പുറത്തു പറയുന്നത് തടയാന്‍ ചികിത്സ നിഷേധിച്ചതോടെയാണ് ശരീരം തളര്‍ന്നതെന്ന് പരിക്കേറ്റ കോഴിക്കോട് സ്വദേശി അല്‍ത്താഫ് പറഞ്ഞു. അല്‍ത്താഫിനെ തുടര്‍ന്നും ജയിലിലിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടി ജില്ലാ ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അല്‍ത്താഫിന് പരസഹായം കൂടാതെ നില്‍ക്കാനും നടക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും കഴിയാതായെന്ന് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ കത്തില്‍ പറയുന്നു. കാലുകളുടെ നിയന്ത്രണം നഷ്ടമായിരിക്കുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും ഈ നില തുടരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വ്യക്തമാക്കുന്നു. ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും ശരിവെക്കുന്നു. എന്നാല്‍ അനുദിനം നില വഷളാകുന്ന അല്‍ത്താഫിന് ശസ്ത്രക്രിയക്ക് ദിവസം നല്‍കിയിരിക്കുന്നതാകട്ടെ 2019 ജനുവരിയിലും. 

സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന് അല്‍താഫ് പറയുന്നു.'കഴുത്ത് കാലുകള്‍ക്കുള്ളില്‍ കുടുക്കി അത്രയും പേര്‍ കൂടിയിട്ട് തല്ലുകയായിരുന്നു. ബൂട്ടിട്ട് കാലു കൊണ്ട് ചവിട്ടിയിരുന്നു. സെന്‍ട്രല്‍ ജയില്‍ പത്താം ബ്ലോക്കിലെ എ ബ്ലോക്കിന്റെ വരാന്തയിലിട്ട് അത്രയും ആളുകള്‍ക്ക് മുന്നിലിട്ടാണ് തല്ലിയത്.'' അല്‍ത്താഫ് പറയുന്നു. മര്‍ദനമുണ്ടായത് ശരിവെക്കുന്ന ഉദ്യോഗസ്ഥര്‍, ജയിലില്‍ അച്ചടക്കം പാലിക്കാത്തതിനായിരുന്നു ഇതെന്നും വിശദീകരിക്കുന്നു.


സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മുപ്പതിലധികം ഉദ്യോഗസ്ഥരുടെ പേരുകള്‍ സഹിതം ഇയാള്‍ പരാതിയും നല്‍കിയിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതിയടക്കമുള്ളവരെ പരാതിയില്‍ ദൃക്‌സാക്ഷികളായി ചേര്‍ത്തിട്ടുമുണ്ട്. മര്‍ദനം പുറത്തറിയാതിരിക്കാന്‍ ചികിത്സ പോലും നിഷേധിച്ചതിനാലാണ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും അല്‍ത്താഫ് വ്യക്തമാക്കുന്നു. 

2 മാസം മുന്‍പ് ജില്ലാ ജയിലിലേക്ക് മാറ്റിയതോടെയാണ് ഒടുവില്‍ അല്‍ത്താഫിന് ചികിത്സക്ക് വഴി തെളിഞ്ഞത്. നിലവില്‍ ശിക്ഷയനുഭവിക്കുന്ന കേസിന് പുറമെ ഉദ്യോഗസ്ഥരെ എതിര്‍ത്തതും മോഷണക്കേസുകളുമാണ് ഇയാള്‍ക്ക് മേലുള്ളത്. 


ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് ദേഹം തളര്‍ന്നിട്ട് പോലും അധികൃതര്‍ അറിയിക്കാത്തതിനാല്‍ ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്ന് അല്‍ത്താഫിന്റെ സഹോദരന്‍ പറയുന്നു. ആരോഗ്യനില വഷളാകുന്ന സാഹചര്യത്തില്‍ ഇയാള്‍ക്ക് കേസുകളിലും ശിക്ഷയിലും ഇളവ് ലഭ്യമാക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (9 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (18 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends