Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം എൽ എ സ്ഥാനം രാജിവയ്ക്കാൻ മടിക്കില്ല; നിയമസഭക്കുള്ളിൽ പാർട്ടിയുടെ സമരകാഹളം മുഴക്കാൻ രാജഗോപാലിനു കഴിയുന്നില്ലെന്ന് ആരോപണം; വിമർശനം തുടർന്നാൽ രാജിയെന്ന് ഒ രാജഗോപാൽ

30 NOVEMBER 2018 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി ജെ പിയുടെ ഏക എം എൽ എ ഒ രാജഗോപാൽ രാജിക്കൊരുങ്ങി. ശബരിമല വിഷയത്തിൽ രാജഗോപാലിനെതിരെ ബി ജെ പിക്കുള്ളിൽ നിന്നും ആരോപണം ഉണ്ടായ പശ്ചാത്തലത്തിലാണ് താൻ എം എൽ എ സ്ഥാനം രാജിവയ്ക്കാൻ മടിക്കില്ലെന്ന് ഉയർന്ന നേതാക്കളെ അദ്ദേഹം അറിയിച്ചത്. പാർട്ടിയുമായി കടുത്ത ഭിന്നതയിലാണ് രാജേട്ടൻ.

പാർട്ടി നിർബന്ധിച്ചത് കൊണ്ടു മാത്രമാണ് അദ്ദേഹം തെരഞ്ഞടുപ്പിൽ മത്സരിച്ചത്. നിയമസഭക്കുള്ളിൽ പാർട്ടിയുടെ സമരകാഹളം മുഴക്കാൻ രാജഗോപാലിനു കഴിയുന്നില്ലെന്നാണ് ആരോപണം. കടുത്ത അതൃപ്തി അണികൾ വ്യക്തമാക്കിയ സാഹചര്യത്തിൽ ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഇടപെടുമെന്ന് സംസ്ഥാന നേതാക്കളിൽ ചിലർ പറയുന്നു. അമിത് ഷാ സംഭവത്തിൽ ഇടപെടുമെന്ന് കരുതുന്നവരും ബി ജെ പി നേതൃത്വത്തിലുണ്ട്. എന്നാൽ ഇവർക്കെന്നും മുന്നിൽ രാജഗോപാൽ മുട്ടുമടക്കില്ല.

കോൺഗ്രസും ഘടകകക്ഷികളും നിയമസഭയിൽ ശബരിമല വിഷയം കത്തിയാളിച്ചതാണ് ബി ജെ പി നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത്. ബിജെപിക്ക് എം എൽ എ ഉണ്ടായിട്ട് പോലും നന്നായി പ്രസംഗിക്കാൻ കഴിഞ്ഞില്ല. നിയമസഭ തുടങ്ങിയ ദിവസം മുതൽ യു ഡി എഫാണ് നേട്ടങ്ങൾ കൊയ്തത്. ഇത്രയും ദിവസമായി തങ്ങൾ ഉയർത്തി കൊണ്ടു വന്ന ഇമേജ് രാജഗോപാൽ കളഞ്ഞുകുളിച്ച തായി ബി ജെ പി നേതാക്കൾ പറയുന്നു.

ബിജെപി ആരോപണത്തോട് യോജിക്കുകയാണ്. ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിന് ഇതേ അഭിപ്രായം തന്നെയാണുള്ളത്. എന്നാൽ കേരളത്തിൽ പാർട്ടി കെട്ടിപെടുത്ത രാജഗോപാലിനെ പോലൊരു നേതാവിനെ മോശമാക്കാൻ അവർക്ക് ഉദ്ദേശമില്ല. രാജഗോപാലിനെ അവർ ആദരവോടെയാണ് കാണുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാൻ ഇതുവരെയും പാർട്ടി ശ്രമിച്ചിട്ടില്ല. രാജേട്ടന്റെ വികാരങ്ങൾ നടക്കട്ടെ എന്ന ചിന്താഗതിയാണ് പാർട്ടിക്കുള്ളത്. യഥാർത്ഥത്തിൽ കുമ്മനം നിയമസഭയിലും രാജഗോപാൽ രാജ്ഭവനിലുമാണ് ഇരിക്കേണ്ടതെന്നാണ് ബി ജെ പിയുടെ അഭിപ്രായം. ഗവർണർക്ക് അഭിപ്രായം പറയേണ്ട സന്ദർഭങ്ങൾ കുറവാണ്. എന്നാൽ എം എൽ എ അങ്ങനെയല്ല.

കഴിഞ്ഞ ദിവസം രാജഗോപാലിന് പ്രസംഗിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം പ്രസംഗിച്ചില്ലെന്ന് മാത്രമല്ല സുരേന്ദ്രനെ അനധികൃതമായി ജയിലിലിട്ടതിനെതിരെ ശക്തമായി വികാരം കൊള്ളാൻ പോലും കഴിഞ്ഞില്ല. നിയമസഭയിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കണമെന്ന് പാർട്ടി രാജഗോപാലിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതുണ്ടായില്ല. പി.സി. ജോർജുമായി ചേർന്ന് സഭയിൽ പ്രതിഷേധം ഉയർത്തണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജോർജ് കാണിച്ച ആവേശം പോലും രാജഗോപാൽ കാണിക്കാത്തതിലാണ് പാർട്ടിക്ക് സങ്കടം. പി.സി. ജോർജുമായി ചേർന്ന് സമരം ചെയ്യാത്തതിലും പാർട്ടിക്ക് പ്രതിഷേധമുണ്ട്. രാജഗോപാലിന്റെ പോക്കിൽ പാർട്ടിക്ക് സങ്കടം മാത്രല്ല ദേഷ്യവും ഉണ്ട്.

ഇനിയും വിമർശനം തുടർന്നാൽ എം എൽ എ സ്ഥാനം വലിചെറിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങുമെന്ന് രാജഗോപാൽ പാർട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. അങ്ങനെ സംഭവിച്ചാൽ സിപിഎം നേമത്ത് ജയിക്കും.

നേരത്തെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് എം എൽ എ സ്ഥാനം മടുത്തതായി രാജഗോപാൽ പറഞ്ഞിരുന്നു. ഇത് വിവാദമായി. സിപിഎം നേമത്ത് ഫ്ലക്സുകൾ സ്ഥാപിച്ചു. മനസില്ലാമനസ്സോടെയാണ് രാജഗോപാൽ നിയമസഭാംഗത്വം തുടരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു. ഇനിയൊരു മത്സരത്തിനില്ലെന്ന് രാജഗോപാൽ വ്യക്തമാക്കിയതിന് ശേഷമാണ് നേമത്ത് മത്സരിക്കേണ്ടി വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (10 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (19 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends