Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സി.എ.ജി; 'ആനക്കൊമ്പില്‍' കുടുങ്ങാതെ മോഹന്‍ലാല്‍ രക്ഷപ്പെട്ടത് സര്‍ക്കാരിന്റെ കൈ സഹായത്താലോ?

30 NOVEMBER 2018 10:55 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നടന്‍ മോഹന്‍ലാലിനെ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ചട്ടലംഘനം നടത്തി വനംവകുപ്പ് സഹായിച്ചുവെന്ന് കണ്ടെത്തല്‍. സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം രേഖപ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പ് നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത ശേഷം ഉടമസ്ഥാവകാശം വെളിപ്പെടുത്താന്‍ നടന് അവസരം നല്‍കിയെന്നാണ് കണ്ടെത്തല്‍. സമാന കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ഉടമസ്ഥാവകാശം വെളിപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. നാല് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പുകള്‍ നടന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി വനം വകുപ്പിനെ അറിയിച്ചിട്ടും അവര്‍ അത് പിടിച്ചെടുത്തില്ലെന്നും പരാതി ഉയരുന്നുണ്ട്.

ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി നടന് മാത്രമായി ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണെന്ന വിമര്‍ശനമാണ് ഉള്ളത്. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

മോഹന്‍ലാല്‍ എന്ന പേര് പറയാതെ ഒരു പ്രമുഖ നടന്‍ എന്ന പരാമര്‍ശത്തോടെയാണ് സിഎജി റിപ്പോര്‍ട്ടില്‍ ആനക്കൊമ്പ് കേസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താന്‍ മോഹന്‍ലാലിനു വേണ്ടി മാത്രം പ്രത്യേക അവസരം കൊടുക്കുകയാണ് വനംവകുപ്പ് ചെയ്തെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വ്യക്തികളുടെ പക്കലുള്ള മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ 2003 ല്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നതാണ്. എന്നാല്‍ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയപ്പോഴാണ് മൃഗശേഷിപ്പ് വെളിപ്പെടുത്താന്‍ നടന് അവസരം നല്‍കിയത്. വെളിപ്പെടുത്താനുള്ള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിനു പകരം നടന് മാത്രമായി പ്രത്യേക ഉത്തരവ് ഇറക്കി. ഇത് ചട്ടലംഘനമാണ്. സമാനകുറ്റം ചെയ്തവര്‍ക്ക് ഉത്തരവ് ബാധകമാക്കിയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തനിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന നടന്റെ വാദത്തെ തളളുന്നതാണ് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുമതി കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമത്തില്‍ കൃത്രിമത്വം ഉണ്ടാക്കിയുള്ള അനുമതിയാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഈ സംഭവത്തല്‍ കേസ് ഒന്നും നിലനില്‍ക്കുന്നില്ലെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നില്‍ നടന്നുവെന്ന ആക്ഷേപങ്ങള്‍ തെറ്റായിരുന്നില്ലെന്ന് സ്ഥാപിക്കപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (10 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (19 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends