Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ സ്ഥിതി ശാന്തമായതോടെ മലചവിട്ടി ആയിരങ്ങള്‍... നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തിനു പുറത്താണ് നാമജപ പ്രതിഷേധം

01 DECEMBER 2018 08:48 AM IST
മലയാളി വാര്‍ത്ത

മണ്ഡലകാലം തുടങ്ങി പതിന്നാലുദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ സ്ഥിതി ശാന്തമാകുന്നു. യുവതികളാരും ദര്‍ശനമാവശ്യപ്പെട്ട് എത്താത്തതും പ്രതിഷേധക്കാര്‍ താത്കാലികമായി പിന്‍വലിഞ്ഞതും ഇതിന് കാരണമായി. എല്ലാ ദിവസവും രാത്രി പത്തിന് നാമജപ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തിനു പുറത്താണ്.

150 മുതല്‍ 200 വരെ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ ശാന്തമായാണ് നാമജപം നടത്തുന്നത്. ഹരിവരാസനം കഴിയുമ്പോള്‍ പിരിഞ്ഞു പോകുകയും ചെയ്യുന്നു. ആചാരലംഘനത്തിന് സ്ത്രീകളെത്തിയതാണ് പ്രതിഷേധമുയരാന്‍ കാരണമെന്ന് പ്രതിഷേധക്കാരും അതിരുകടന്ന പ്രതിഷേധമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സര്‍ക്കാരും പരസ്പരം പഴിചാരുന്നു. സ്ഥിതി ശാന്തമായതോടെ ആയിരങ്ങളാണ് മല ചവിട്ടാനെത്തുന്നത്. വെള്ളിയാഴ്ച ഭക്തരുടെ വലിയ തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്.

മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്. തിരക്ക് കൂടുന്നതനുസരിച്ച് വരുമാനം വര്‍ധിക്കുന്നില്ലെന്നത് ദേവസ്വം ബോര്‍ഡിനെ കുഴക്കുന്നുണ്ട്. അപ്പം, അരവണ വില്‍പ്പനയും കാണിക്കവരവും കുറവാണ്. അരവണ, അപ്പം വില്‍പ്പന കൗണ്ടറുകള്‍ പലപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. പോലീസ് നിയന്ത്രണങ്ങളില്‍ ചിലത് ഭക്തരെ ഇപ്പോഴും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വലിയ നടപ്പന്തലില്‍ വിരിവെക്കാനാകാത്തതും വാവരുനട, വലിയകാണിക്ക എന്നീ പ്രദേശങ്ങളിലെ ബാരിക്കേഡ് നീക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (38 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends