Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോര്‍ജിനെ കോണ്‍ഗ്രസ്സിലേക്കും മുന്നണിയിലേക്കും വേണ്ട... യു.ഡി.എഫുമായി സഹകരണമെന്ന പി.സി. ജോര്‍ജിന്റെ അവകാശവാദത്തെ തള്ളി രമേശ് ചെന്നിത്തല

12 JANUARY 2019 08:41 AM IST
മലയാളി വാര്‍ത്ത

ജോര്‍ജിനെ കോണ്‍ഗ്രസ്സിലേക്കും മുന്നണിയിലേക്കും വേണ്ട. നയം വ്യക്തമാക്കി ചെന്നിത്തല. യു.ഡി.എഫുമായി സഹകരണമെന്ന പി.സി. ജോര്‍ജിന്റെ അവകാശവാദത്തെ തള്ളി രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് പുനഃസംഘടനക്ക് സാധ്യതയില്ലെന്നും അദ്ദേഹം സൂചന നല്‍കി. യു.ഡി.എഫും കോണ്‍ഗ്രസുമായി സഹകരിക്കുമെന്നു ജോര്‍ജ് പറഞ്ഞതായി മാധ്യമവാര്‍ത്ത മാത്രമേ താന്‍ കണ്ടിട്ടുള്ളുവെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

തനിക്ക് മറ്റു കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മുന്‍കയ്യെടുത്ത് പി സി ജോര്‍ജിനെ യു ഡി എഫിലേക്കു മടക്കിവിളിക്കുന്നു എന്നതരത്തിലായിരുന്നു മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ജോര്‍ജിനെ ഇനിയും വിശ്വസിക്കാന്‍ താന്‍ അത്ര മണ്ടനല്ല എന്നാണ് കൂടെയുള്ളവരോട് ചെന്നിത്തല ഇന്നലെ പറഞ്ഞത്. വെറുതെ ചൊറി ഞ്ഞു മാണിയെ ഇനിയും പിണക്കണ്ടെന്നും ചെന്നിത്തലക്കുണ്ട്. എന്നാല്‍ താന്‍ യു ഡി എഫിലേക്കു തന്നെയാണെന്നും വേണ്ടപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഉറപ്പു തന്നിട്ടുണ്ടെന്നും ജോര്‍ജ് ഇന്നെലെയും തന്നെ സന്ദര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. ജോര്‍ജിനോടൊപ്പമുണ്ടായിരുന്ന മാലേത്ത് പ്രതാപചന്ദ്രന്‍ ഔദ്യോഗികമായി ബി ജെ പി യില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ജോര്‍ജിനെ യു ഡി എഫില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടു ചില മധ്യസ്ഥര്‍ മാണിയുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കെലും സംസാരിക്കാന്‍ പോലും മാണി കൂട്ടാക്കുന്നില്ല. .പി.സി. ജോര്‍ജിന്റെ ജനപക്ഷം യു.ഡി.എഫും കോണ്‍ഗ്രസുമായുള്ള സഹകരണം എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു ഒരു ചര്‍ച്ചയും നടത്തിയിട്ടുമില്ല. എല്ലാവരും വായിച്ചതുപോലെ താനും പത്രങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത വായിച്ചു. അല്ലാതെ അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. കോണ്‍ഗ്രസ് പുനഃസംഘടനയുടെ കാര്യം തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡാണ്. ഇനി പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയൂം എല്ലാ സംവിധാനങ്ങളും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുകയാണ്. ശബരിമലവിഷയവുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടുമാസം ഒരു പ്രവര്‍ത്തനവും നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത രണ്ടുമാസം ഊര്‍ജ്ജിതമായ പ്രവര്‍ത്തനത്തിനാണ് ഒരുങ്ങുന്നത്. അതിനിടയില്‍ പുനഃസംഘടനയും മറ്റുകാര്യങ്ങളും തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഇതാണ് ചെന്നിത്തലയുടെ പരസ്യ നിലപാട്. ഹൈ കമാന്‍ഡ് പറഞ്ഞാലും തങ്ങള്‍ അംഗീകരിക്കില്ല എന്ന് മാണി വിഭാഗവും.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി യു.ഡി.എഫിലേക്ക് ലയിക്കാന്‍ നീക്കം തുടങ്ങിയതായി അദ്ദേഹം തന്നെയാണ് പാര്‍ട്ടി മീറ്റിങ്ങില്‍ അറിയിച്ചത്. മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്കായി കമ്മറ്റിയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിലടക്കം ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം നിയമസഭയില്‍ പോലും ബി.ജെ.പി അംഗത്തോടൊപ്പം പ്രത്യേക ബ്ലോക്ക് ആയി ആണ് ഇരുന്നത്. എന്നാല്‍ പിന്നീട് ബി.ജെ.പി ഒരു മതേതര പാര്‍ട്ടി അല്ലെന്നും അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. നേരുത്തേ യുഡിഎഫില്‍ ആയിരുന്ന അദ്ദേഹം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ആയിരുന്നു. പിന്നീട് മുന്നണി വിട്ട ജോര്‍ജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് പൂഞ്ഞാറില്‍ നിന്നും വന്‍വിജയം നേടി നിയമസഭയിലെത്തിയത്.

അനില്‍ ആന്റണിയുടെ നിയമനം രാഷ്ട്രിയാടിസ്ഥാനത്തിലുള്ളതല്ലെന്നും രമേശ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുടെ മകന്റെ നിയമനം രാഷ്ട്രീയമല്ല. ഒരു വാര്‍റൂം തുറക്കുകയാണ്. അതിന്റെ ഭാഗമായി ചില സാങ്കേതികസംവിധാനത്തിനാണു അദ്ദേഹത്തെ നിയമിച്ചത്. ഗുജറാത്തിലും മറ്റും അത്തരം ചില സാങ്കേതിക ഇടപെടലുകള്‍ ഇവരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. അതുപോലെ ഇവിടെയും വേണമെന്ന കെ.പി.സി.സി. അധ്യക്ഷന്റെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണു നിയമനം. അതിനെ മറ്റുതരത്തില്‍ കാണേണ്ടതില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ട പരിഗണന ലഭിക്കും. അതില്‍ ആരും നിരാശരാകേണ്ടതില്ലെന്നും രമേശ് വ്യക്തമാക്കി. അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ മുന്‍കൈ എടുക്കുന്നതും ചെന്നിത്തല തന്നെ. മുന്‍പ് കെ മുരളീധരന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ എതിര്‍ത്ത തിരുത്തല്‍ വാദി ഗ്രുപ്പിലെ പ്രധാനിയായിരുന്നു ചെന്നിത്തല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends