Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിരളിപിടിച്ച് വെള്ളാപ്പള്ളി... മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണത്തിന് നന്ദി അറിയിച്ച് മോഡിക്ക് എന്‍എസ്എസിന്റെ കത്ത്; സുകുമാരന്‍നായരുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് പിണറായിയെ തള്ളിപ്പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുന്ന വെള്ളാപ്പള്ളിയും മകനും

13 JANUARY 2019 12:07 PM IST
മലയാളി വാര്‍ത്ത

നിന്ന നില്‍പില്‍ കാലുമാറുന്ന വെള്ളാപ്പള്ളി ആന്റ് സണ്ണിന് ഇതിലും വലിയ നാണക്കേട് വരാനില്ല. വലിയ സാമുദായിക പ്രമാണിയെന്ന് അവകാശപ്പെടുന്ന തങ്ങളോട് ഒരു വാക്ക് ചോദിക്കാതെ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതില്‍ കടുത്ത നിരാശയിലാണ് അച്ഛനും മകനും. ബിജെപിയോട് ചേര്‍ന്ന് നിന്ന ബിജെഡിഎസ് നേതാവായ തുഷാര്‍ വെള്ളാപ്പള്ളി പോലും ഒന്നും അറിഞ്ഞില്ല. എന്തിന് വനിതാ മതിലില്‍ നേതൃത്വം നല്‍കിയ മെയിന്‍ ആളായ വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രി ഒരുവാക്ക് പറഞ്ഞില്ല. അതാണ് വെള്ളാപ്പള്ളി ഇന്നലെ ആഞ്ഞടിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വീണ്ടും താരമായി. കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റിന്റേയും പിന്തുണ കേരളത്തില്‍ നിന്നും നേടിക്കൊടുക്കാന്‍ കഴിഞ്ഞത് വലിയ വിജയമായി. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത് അയച്ചു. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനെ കത്തില്‍ ശക്തമായി വിമര്‍ശിക്കുന്നുമുണ്ട്.

മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് നേരത്തെതന്നെ പ്രശംസിച്ചിരുന്നു. സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് കത്തയച്ചത്.

പണ്ടത്തെ കാലമൊക്കെ കഴിഞ്ഞു മുന്നോക്കക്കാരില്‍ പട്ടിണി പാവങ്ങളായ പതിനായിരക്കണക്കിന് ദാരിദ്ര്യക്കാരുണ്ട്. ഇത് കാണാന്‍ മോഡിയ്‌ക്കേ കഴിഞ്ഞുള്ളു. ആതാണ് ഒരെതിര്‍പ്പുമില്ലാതെ കേരളത്തില്‍ നിന്നും സമ്പൂര്‍ണ പിന്തുണ ലഭിച്ചത്.

അതേസമയം കേന്ദ്ര പോലീസിന്റെ കാവലില്‍ നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ മോഡിയെ തൊടാതെ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് ആഞ്ഞടിച്ചത്. ചങ്ങാനാശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ടു കൊടുത്തുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. എന്‍.എസ്.എസ്സിനുവേണ്ടി ചേടിപണിയാണ് സര്‍ക്കാര്‍ നടത്തിയത്. ദേവസ്വം ബോര്‍ഡില്‍ മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു. വഴിവിട്ട് എന്‍.എസ്.എസിനെ സഹായിച്ചതിന്റെ അനുഭവം കിട്ടിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്‍ എസ് എസിനെ പരിധിവിട്ട് സഹായിച്ചതിനുള്ള കൂലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ദേവസ്വം മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും, സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം നിലവില്‍ ബോര്‍ഡിലുള്ള 90 ശതമാനത്തിലധികം പേരും സവര്‍ണരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എന്‍എസ്എസിന്റെ വളരെ കാലത്തെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. എന്‍എസ്എസിന് രാഷ്ട്രീയമില്ല. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ട്. സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല. ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് ശ്രമം. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

എന്‍എസ്എസിന് രാഷ്ട്രീയമില്ല. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ല. വനിതാമതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഇങ്ങനെ നട്ടെല്ലായി നിന്ന സുകുമാരന്‍ നായര്‍ എല്ലാം കൊണ്ടുപോയതിനാലാണ് വെള്ളാപ്പള്ളിയ്ക്ക് സങ്കടം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (33 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (49 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (56 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends