Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സംസ്ഥാനത്ത് എ.ടി.എം തകര്‍ത്തുള്ള മോഷണ ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നു... ഇന്ന് പുലര്‍ച്ചെ കോതമംഗലത്ത് എ.ടി.എം തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി

04 MARCH 2019 05:59 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വീണ്ടും എടിഎം മോഷണ ശ്രമം. കോതമംഗലത്ത് എടിഎം തകര്‍ത്തു. എസ്ബിഐ പൈങ്ങോട്ടൂര്‍ ശാഖ എടിഎം തകര്‍ത്താണ് പണം തട്ടാന്‍ ശ്രമിച്ചത്. പരിശോധനയില്‍ മോഷം നടന്നിട്ടില്ലെന്ന് മനസിലായതായി അധികൃതര്‍ അറിയിത്തു. ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് പൈങ്ങോട്ടൂര്‍ കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ മോഷണ ശ്രമം നടന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ കൗണ്ടറിന്റെ വാതില്‍ തുറന്ന ശേഷം സിസിടിവി ക്യാമറയില്‍ പശ തേച്ചു. കമ്പിപ്പാര ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ മോഷ്ടാക്കള്‍ സ്ഥലം കാലിയാക്കി.

രാവിലെ പണം വിന്‍വലിക്കാനെത്തിയ പ്രദേശ വാസികളാണ് മെഷീന്‍ പാതി തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. അവര്‍ പൊലീസിനെ അറിയിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പിയും സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വദഗ്ദ്ധര്‍ എത്തി സംഭവ സ്ഥലത്തു നിന്നും തെളിവുകള്‍ ശേഖരിച്ചു. നാല് മാസം മുമ്പ് കൊല്ലം കുണ്ടറയിലും എ.ടി.എം തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎമാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നു. പണം അന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ തൃശൂരിലും കളമശേരിയിലും ഇതേ രീതിയില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നിരുന്നു. തൃശൂര്‍ കിഴക്കുംപാട്ടുകരയിലുള്ള കാനാറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം.
സെപ്തംബര്‍ 12 ന് തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ തൃപ്പൂണിത്തുറയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. ഈ കേസില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം തുടരുന്നതിനിടെ ആലത്തൂരിലെ തൃപ്പാളൂരില്‍ എസ്ബിഐ എടിഎം കുത്തിതുറന്ന് മോഷണത്തിന് ശ്രമം നടന്നു. ഈ കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എടിഎമ്മുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് മോഷണങ്ങള്‍ക്കു കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ നവംബര്‍ 18ന് ഇടുക്കി മറയൂരിലും തൃശ്ശൂര്‍ പട്ടിക്കാട് ജംഗ്ഷനിലും എടിഎം കവര്‍ച്ചാ ശ്രമം നടന്നിരുന്നു. രണ്ടിടത്തും എസ്ബിടിയുടെ എടിഎമ്മുകളാണ് തകര്‍ത്തത്. ദേശീയ പാതയില്‍ പട്ടിക്കാട് ജംഗ്ഷനിലെ എടിഎം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്. രാവിലെ പണമെടുക്കാന്‍ വന്നവര്‍ മോണിറ്റര്‍ കുത്തിപൊളിച്ച നിലയില്‍ കണ്ടെത്തി. അവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.അന്നും പണം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഇടുക്കി മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐ എടിഎമ്മിലെ കവര്‍ച്ചാശ്രമവും പാഴായിരുന്നു. നാട്ടിന്‍പുറമായതിനാല്‍ ഇവിടെ സിസിടിവി സ്ഥാപിച്ചിട്ടില്ല.

തിരുവനന്തപുരം നഗരത്തില്‍ കൈതമുക്കിന് സമീപവും കഴിഞ്ഞ നവംബറില്‍ എടിഎം കവര്‍ച്ചാ ശ്രമം നടന്നിരുന്ന. എസ്ബിഐ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. അവിടെയും പണം നഷ്ടപ്പെട്ടില്ല. എടിഎമ്മിന്റെ മുന്‍ഭാഗം ഇളക്കി മാറ്റിയനിലയില്‍ സമീപമുള്ള കടക്കാരാണ് കണ്ടെത്തിയത്. അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പണം വെയ്ക്കുന്ന ട്രേയും ഇളക്കിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends