Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ജെ.പിയുടെ ശബരിമല സമരത്തിന് കരുത്ത് പകര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇനി പത്തനംതിട്ടയില്‍ പ്രവേശിക്കാം, ജില്ലയില്‍ പ്രവേശിക്കരുതെന്ന ഹൈകോടതിയുടെ ഉത്തരവിന്റെ കാലാവധി അവസാനിച്ചു

04 MARCH 2019 05:22 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിയുടെ ശബരിമല സമരത്തിന് കരുത്ത് പകര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇനി പത്തനംതിട്ടയില്‍ പ്രവേശിക്കാം. ജില്ലയില്‍ പ്രവേശിക്കരുതെന്ന ഹൈകോടതിയുടെ ഉത്തരവിന്റെ കാലാവധി അവസാനിച്ചു. റാന്നി കോടതി രണ്ട് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്ക് നീക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച കോടതി മൂന്ന് മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയും മുന്നോട്ട് വച്ചിരുന്നു. ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിയായ വീട്ടമ്മ ശ്യാമളയെ നെയ്‌ത്തേങ്ങയ്ക്ക് എറിഞ്ഞ കേസിന്റെ ഗൂഢാലോചനയിലാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. മണ്ഡലകലാത്ത് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 

23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ മുതല്‍ കെ.സുരേന്ദ്രനും സംഘവും സന്നിധാനത്ത് തമ്പടിത്താണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് ആരോപിച്ചിരുന്നു. ചിത്തിര ആട്ടവിശേഷത്തിനും ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി എന്നനിലയില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എ്ന്തിനാണ് ശബരിമലയില്‍ പോയതെന്നും സമരം നടത്താനുള്ള ഇടമല്ല അവിടമെന്നും കോടതി വിമര്‍ശിച്ചിരുന്നു. അറസ്റ്റിലായ സുരേന്ദ്രനെതിരെ മുമ്പ് ഉണ്ടായിരുന്ന കേസുകളെല്ലാം പൊലീസ് പൊടിതട്ടി എടുക്കുകയായിരുന്നു. അതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

നിലയ്ക്കലില്‍ നിന്ന് എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത സുരേന്ദ്രനെ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവിടെ നാമജപവുമായി എത്തിയിരുന്നു. സ്റ്റേഷനില്‍ വെച്ച് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെയിട്ടത് വലിയ വിവാദമായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിടുകയായിരുന്നു. പൊലീസ് തന്റെ ഇരുമുടിക്കെട്ട് താഴെയിട്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. രാത്രി മൂന്ന് മണിക്ക് സുരേന്ദ്രനെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കൊട്ടാരക്കര സബ്ജയിലില്‍ എത്തിച്ചു. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഗുളിക കഴിക്കാനോ, വെള്ളം കുടിക്കാനോ പോലും അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

സുരേന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും അതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ സുരേന്ദ്രനെതിരെ, കണ്ണൂര്‍ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ കേസ് വീണ്ടും കുത്തിപ്പൊക്കിയതോടെയാണ് ഇത് വിവാദമായത്. കണ്ണൂരിലേക്ക് കൊണ്ടുപോയ സുരേന്ദ്രനെ, രാത്രി വൈകിയതിനാല്‍ സുരക്ഷാകാരണങ്ങളാല്‍ കോഴിക്കോട് ജയിലില്‍ പാര്‍പ്പിച്ചിരുന്നു. തന്റെ ജീവന്‍ അപായപ്പെടുത്താന്‍ സി.പി.എമ്മുകാര്‍ നോക്കിയെന്നും അതിനാണ് കണ്ണൂര്‍ ജയിലിലാക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ ഭാഗ്യം കൊണ്ട് കോഴിക്കോട് എത്തിയപ്പോള്‍ രാത്രിയായെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അവസാനം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും ശബരിമലയില്‍ പോകാന്‍ അനുമതി നല്‍കിയില്ല. മകരവിളക്കിന് തൊണ്ട് മുന്‍പും ദര്‍ശനത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ, അനുവദിച്ചിരുന്നില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (4 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (15 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (27 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (44 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (57 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (3 hours ago)

Malayali Vartha Recommends