Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.ഐയുടെ നാല് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മത്സരിക്കാനില്ല, ഗ്യാലറിയിലിരുന്ന് കളി നിയന്ത്രിക്കും

04 MARCH 2019 06:11 PM IST
മലയാളി വാര്‍ത്ത

സി.പി.ഐയുടെ നാല് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ മത്സരിക്കാനില്ല, ഗ്യാലറിയിലിരുന്ന് കളി നിയന്ത്രിക്കും. കാനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ രണ്ടാമനായ സി.ദിവാകരന്‍ എം.എല്‍.എയ്ക്ക് നറുക്ക് വീണത്. നെടുമങ്ങാട് എം.എല്‍.എയായ സി.ദിവാകരന്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു. മാവേലിക്കര മണ്ഡലത്തില്‍ അടൂരിലെ സിറ്റിംഗ് എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ മത്സരിക്കും. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ പിന്തുണയോടെയാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫിലെ കൊടിക്കുന്നില്‍ സുരേഷിന് വെല്ലുവിളി ഉയര്‍ത്താന്‍ ചിറ്റയത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 

തൃശൂരില്‍ നിന്ന് സിറ്റിംഗ് എം.പി സി.എന്‍ ജയദേവനെ മാറ്റി മുന്‍ എം.എല്‍.എ രാജാജി മാത്യു തോമസാണ് മത്സരിക്കുന്നത്. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാധാന്യം നല്‍കിയതെന്ന് നേതാക്കള്‍ പറയുന്നു. വയനാട്ടില്‍ പി.പി സുനീര്‍ മത്സരിക്കും. കഴിഞ്ഞതവണത്തെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. അതിനെ മറികടക്കാനാണ് പൊതുസ്വതന്ത്രരെ ഇറക്കാതെ പാര്‍ട്ടിക്കാരെ തന്നെ മത്സരിപ്പിക്കാന്‍ ഇത്തവണ തീരുമാനിച്ചത്. കഴിഞ്ഞ തവണ തിരുവനന്തപുരം സീറ്റില്‍ സി.എസ്.ഐ സഭാ നേതാവ് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോടികള്‍ കോഴ വാങ്ങിയിട്ടായിരുന്നെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

സി. ദിവാസകരനും ഇടപാടില്‍ പങ്കുണ്ടെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സി.ദിവാകരന് മന്ത്രി സ്ഥാനം നല്‍കാന്‍ കാനം തയ്യാറായില്ല. പുതുമുഖങ്ങള്‍ക്കാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രഖ്യാപിച്ച് ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒതുക്കി. വി.എസ് സുനില്‍കുമാറിനെയും ഇ. ചന്ദ്രശേഖരനെയും കെ.രാജുവിനെയും പി. തിലോത്തമനെയും മന്ത്രിമാരാക്കുകയും ചെയ്തു. ദിവാകരനെ മന്ത്രിയാക്കിയാല്‍ അദ്ദേഹം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്ന് കാനത്തിനറിയാമായിരുന്നു. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടക്കില്ലെന്ന് മനസിലാക്കിയ കാനം തന്ത്രപരമായ നീക്കമാണ് നടത്തിയത്. എന്നാല്‍ ഇത്തവണ സി.ദിവാകരനെ മത്സരത്തിനിറക്കേണ്ടി വന്നു കാനത്തിന്. ശശി തരൂരിന് വെല്ലുവിളി ഉയര്‍ത്താന്‍ സി.ദിവാകരന് ആകുമോ എന്ന് കാത്തിരുന്ന് കാണാം. 

മാവേലിക്കരയില്‍ സി.പി.എം ഇടപെട്ട് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ നീക്കം നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കാനംരാജേന്ദ്രന്‍ അതിനെ തുടക്കത്തിലെ തള്ളിക്കളഞ്ഞു. അത്തരം വാര്‍ത്തകള്‍ വെറും മാധ്യമസൃഷ്ടിയാണെന്ന് കാനം പറഞ്ഞു. സി.പി.ഐക്കാരനായിരുന്ന പുന്നല പാട്ടിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ കൊണ്ടുവന്നിരുന്നു. അതോടെയാണ് പുന്നല സി.പി.ഐ വിട്ടത്. അതിനാല്‍ പുന്നലയെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടി അടിയറവ് പറയുന്നത് പോലെയായിരിക്കും എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (3 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (14 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (26 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (43 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (56 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (3 hours ago)

Malayali Vartha Recommends