കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ശക്തമായി അപലപിക്കുമ്പോഴും പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നു

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം ശക്തമായി അപലപിക്കുമ്പോഴും പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംരക്ഷിക്കുന്നു. കേസിലെ 12ാം പ്രതി പി.കെ അഭിനാഷിനെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ അഭിനാഷിനെ ഞായറാഴ്ച സമാപിച്ച ജില്ലാ സമ്മേളനമാണ് നേതൃനിരയിലേക്ക് കൊണ്ടുവന്നത്. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ അഭിനാഷും ഭാഗമായിരുന്നുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
എന്നാല്‍ അഭിനാഷിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നെന്ന്് എസ്.എഫ്.ഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. കൊലയാളികളെ പരസ്യമായി തള്ളിക്കളയുകയും പിന്നീട് പാര്‍ട്ടിയുടെ പദവികളിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ എക്കാലത്തെയും രീതിയാണ്. കുഞ്ഞനന്തന്റെ കാര്യം തന്നെ വലിയ ഉദാഹരണമാണ്- കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2018 ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേര്‍ പ്രതികളാണ്. കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നാണ് മരിച്ചത്.
ഷുഹൈബ് വധത്തില്‍ ഉള്‍പ്പെട്ട നാല് പേരെ സി പി എം പുറത്താക്കിയിരുന്നുവെങ്കിലും അഭിനാഷ് ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടായിരുന്നില്ല. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു ഷുഹൈബിന് നേരെ അക്രമണം നടന്നത്. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. ഷുഹൈബിനൊപ്പം േെവട്ടറ്റ ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് ഇത് സംബന്ധിച്ച രാഷ്ട്രീയ വിവാദം അവസാനിച്ചത്. പിടിയിലായ നാലുപേരെ സി.പി.എം പുറത്താക്കിയിരുന്നു. ഇത്തരമൊരു കേസില്‍ വേഗത്തിലുള്ള പാര്‍ട്ടി നടപടി കണ്ണൂരിലെ സംഘര്‍ഷ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഷുഹൈബിനെതിരെയും സി.പി.എം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മട്ടന്നൂര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നെന്നാണ് പി. ജയരാജന്‍ ആരോപിച്ചത്.
കൊലയാളികള്‍ സിപിഎമ്മുകാരെന്ന് പൊലീസ് കുറ്റപത്രം പറയുന്നു. കേസില്‍ നാല് പ്രതികളാണുള്ളത്. കൊലപാതകത്തിന് കാരണം സ്‌കൂളിലെ സംഘര്‍ഷമാണ്. കൂടാതെ തടയാന്‍ ശ്രമിച്ചവരെയും കൊല്ലാന്‍ ശ്രമിച്ചു എന്നും പറയുന്നു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍ ആണ് കസ്റ്റഡിയിലായത്. അതിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഉന്നത ഗൂഢാലോചനയെന്ന ഷുഹൈബിന്റെ ബന്ധുക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























