Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബലറാമിനെ നിയന്ത്രിക്കാൻ ഹൈക്കമാന്റ് തന്നെ രംഗത്തെത്തണം; വി ടി ബലറാമിന്റെ ഫെയ്സ് ബുക്കിൽ മണ്ണിടാൻ മുല്ലപ്പള്ളി ഡൽഹിക്ക്

04 MARCH 2019 06:46 PM IST
മലയാളി വാര്‍ത്ത

വി.ടി. ബലറാമിന്റെ സാമൂഹിക മാധ്യമ ഇടപെടലിന് വിലങ്ങിട്ടാൻ മുല്ലപ്പള്ളി ഡൽഹിക്ക്. ബലറാമിനെ നിയന്ത്രിക്കാൻ ഹൈക്കമാന്റ് തന്നെ രംഗത്തെത്തണം എന്നാണ് കെ. പി. സി സി പ്രസിഡന്റിന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രന്റെ കർശനമായ നിലപാട് കാരണമാണ് കൈവിട്ട പരാമർശങ്ങൾ പാടില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. ഇത് ബലറാമിനെ പോലെ സാമൂഹിക മാധ്യമ രാഷ്ട്രീയ പ്രവർത്തകർക്ക് ഒരു പാഠമായി മാറിയിരിക്കുകയാണ്. പക്ഷേ ഹൈകമാന്റ് ബലറാമിനൊപ്പമാണെന്നാണ് സൂചന.

സ്വയം നിയന്ത്രിക്കണമെന്ന മുല്ലപള്ളിയുടെ നിലപാടിനെതിരെ ബലറാം രംഗത്തെത്തിയിരുന്നു. പൊതു പ്രവർത്തകൻ എന്ന നിലയിലും ജന പ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ഇതിനിടയിൽ തനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ട പ്രകാരമാണ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇടുന്നതെന്നുമാണ് മുല്ലപ്പള്ളിയെ വിമർശിച്ച് ബലറാം പോസ്റ്റിട്ടത്. എന്നാൽ അതിനെ അവഗണിക്കുന്നു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

വി ടി ബല്‍റാം എംഎല്‍എയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകൾ ആരോഗ്യകരമല്ലെന്നാണ് ‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പറഞ്ഞത്. അടുത്തിടെ സാഹിത്യകാരി കെ ആര്‍ മീരയ്‌ക്കെതിരേ ഫേസ്ബുക്കിൽ തെറിവിളി ആഹ്വാനം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ കെപിസിസി പ്രസിഡന്റിന്റെ വിമർശനം. കെ ആർ മീരയെപ്പോലെ പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്‌. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ ആദ്യ പ്രതികരണം. പിന്നീട് അത് പത്ര പ്രസ്താവനയായി നൽകുകയും ചെയ്തു. നേരത്തെ എകെജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും എത്ര പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം പാലക്കാട് പോയപ്പോള്‍ വി ടി ബല്‍റാമിനോട് കുറച്ച് നിയന്ത്രണം വേണമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നതായി അഭിമുഖത്തില്‍ പറയുന്നു. യുവ നേതാക്കളോട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനം കുറയ്‌ക്കാനുമാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.

മുമ്പ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ബലറാമിന്റെ നീക്കങ്ങളെ എതിർത്തിട്ടുണ്ട്. എ. കെ. ജിക്കെതിരായ പരാമർശം ഉണ്ടായപ്പോഴാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടത് . സി പി എമ്മുമായി അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും അവരുടെ പരമോന്നത നേതാക്കളെ അപമാനിക്കാനുള്ള നീക്കങ്ങളോട് കോൺഗ്രസ് ഒരിക്കലും യോജിക്കുന്നില്ല. അത്തരം പരാമർശങ്ങൾ അഭിമാനകരമല്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. ഒരിക്കലും കോൺഗ്രസിലെ മറ്റൊരു നേതാവും ഇത്തരം പരാമർശങ്ങൾ നടത്താറില്ല. എന്തും പറയുന്ന കെ. സുധാകരൻ പോലും നാക്കിന്റെ ലിമിറ്റ് കൈവിടാറില്ല.

ബലറാം ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാകുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. എന്നാൽ ബലറാമിനെ മാറ്റി മറ്റൊരാളെ ജയിപ്പിക്കാനുള്ള ധൈര്യം കോൺഗ്രസ്സിനില്ല. എം. ബി രാജേഷിനെതിരെ മതസരിപ്പിച്ച് ഒതുക്കാൻ ഷാഫിക്കെപ്പം ബലറാമിന്റെ പേരും വന്നതാണ്. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ ഷാഫിക്കൊപ്പം ബലറാമും പിൻവലിഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിൽ ബലറാമിനെതീരെ കോൺഗ്രസിനുള്ളിൽ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ബലറാമിന് സീറ്റ് കിട്ടാതിരിക്കില്ല. കാരണം കോൺഗ്രസ് ഹൈകമാന്റ് ബലറാമിനൊപ്പമാണ് . എന്നാൽ കോൺഗ്രസിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നാൽ ജയിക്കാൻ ബുദ്ധിമുട്ടാകും. ബലറാമിനെ സിപിഎം പണ്ടേ നോട്ടമിട്ടതാണ്. എ. കെ ജിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായപ്പോൾ തന്നെ സി പി എം ബലറാമിനെ മുട്ടുകുത്തിക്കാൻ നോക്കിയതാണ്. അതിന് കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളു. പക്ഷേ ബലറാമിന്റെ ജനപിന്തുണ അതുക്കും മേലെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends