Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തിച്ചത് കെ.സി; അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ച രാഹുൽ ഗാന്ധിയോട് വയനാട്ടിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതും കെ.സി; നഷ്ടം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മാത്രം

23 MARCH 2019 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തിച്ചത് കെ.സി.വേണുഗോപാൽ. അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ച രാഹുൽ ഗാന്ധിയോട് വയനാട്ടിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കെ.സി വേണുഗോപാലാണ്.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കെ. പി. സി. സി. അറിഞ്ഞത് വേണുഗോപാൽ പറഞ്ഞപ്പോഴാണ്. സിദ്ധിഖിനെ വയനാട്ടിൽ തീരുമാനിക്കുമ്പോൾ അക്കാര്യം നടക്കില്ലെന്ന് വേണുഗോപാലിന് അറിയാമായിരുന്നു. സിദ്ധിഖ് വലിയ ആഹ്ലാദത്തോടെയാണ് തന്റെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചത്. സിദ്ധിഖിനോട് വടകരയിൽ മത്സരിക്കാൻ വേണുഗോപാൽ ഉപദേശിച്ചിരുന്നു. എന്നാൽ അതിന് സിദ്ധിഖ് തയ്യാറായില്ല. ഉമ്മൻ ചാണ്ടിയുടെ നിർബന്ധം കാരണമാണ് സിദ്ധിഖ് പിൻമാറാതിരുന്നത്.

സിദ്ധിഖ് മാറുമെന്ന കാര്യം വേണുഗോപാലിന് ഉറപ്പായിരുന്നു. എന്നാൽ അക്കാര്യം കേരളത്തിലെ ഒരു നേതാക്കളുമായി പങ്കുവയ്ക്കാൻ വേണു തയ്യാറായിരുന്നില്ല . അതായത് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പോലും രാഹുലിന്റെ വരവിനെ കുറിച്ച് അറിയുമായിരുന്നില്ല. മുല്ലപള്ളിയുമായി പക്ഷേ രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ ഗാന്ധി വേണുഗോപാലിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വയനാട് തെരഞ്ഞെടുത്തത്. അമേഠിക്ക് പുറമേ ഒരു മണഡലം കൂടി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും കർണാടകത്തിലായിരുന്നു സാധ്യത. മുമ്പ് സോണിയാ ഗാന്ധി ബെല്ലാരിയിൽ മതസരിച്ചിരുന്നു. അതേ അനുഭവമാണ് മകനും വന്നിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഒരു ലക്ഷത്തിൽ പരം വോട്ടിന് വയനാട് നിന്നും ജയിപ്പിക്കാമെന്നാണ് കെ.സി വേണുഗോപാൽ ഉറപ്പു നൽകിയിരിത്തുന്നത്. രണ്ട് മണ്ഡലത്തിലും ജയിച്ചാൽ അമേഠിയോ വയനാടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അമേഠിയെ സ്വീകരിച്ചാൽ കേരളം ശത്രുവാകാൻ സാധ്യതയുണ്ട് . എന്നാൽ രാഹുൽ പ്രധാനമന്ത്രിയാവുകയാണെങ്കിൽ അത്തരമൊരു സന്ദേഹത്തിന് യാതൊരു സാധ്യതയുമില്ല. കാരണം പ്രധാനമന്ത്രി കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തെയും കാക്കും.

കേരളത്തിൽ മുഖ്യമന്ത്രിയാവാനാണ് വേണുഗോപാൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയാകണമെങ്കിൽ രാഹുലിന്റെ പിന്തുണ വേണം. കേരളത്തിൽ രാഹുലിനെ കൂടുതൽ സജീവമാക്കാനാണ് വേണുഗോപാൽ ആലോചിക്കുന്നത്. അതിലൂടെ തന്റെ ആവശ്യങ്ങൾ നടത്തിയെടുക്കാമെന്നും അദ്ദേഹം കരുതുന്നു. നഷ്ടം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മാത്രമാണ്.

രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതോടെ കർണാടകത്തിലെ കോൺഗ്രസിലും ഉണർവുണ്ടാക്കാമെന്ന് വേണുഗോപാൽ കരുതുന്നു. കർണാടകത്തിൽ കോൺഗ്രസിന്റെ അവസ്ഥ അത്ര ശോഭനമല്ല. കർണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. ദക്ഷിണേന്ത്യയിൽ ഒന്നാകെ രാഹുൽ തരങ്കം ഉണ്ടാക്കാനാണ് വേണുഗോപാൽ ശ്രമിക്കുന്നത്. ഏതു വിധേനയും രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് വേണുഗോപാൽ ശ്രമിക്കുന്നത്. കർണാടക മോഡൽ സഖ്യം കേന്ദ്രത്തിലും പരീക്ഷിക്കാമെന്ന് വേണുഗോപാൽ കരുതുന്നു.

ഇതിനകം തന്നെ സിപിഎം പ്രതിരോധത്തിലായി. മുരളിയുടെ വടകര സ്ഥാനാർത്ഥിത്വത്തോടെ പരിഭ്രമത്തിലായ സിപിഎമ്മിന് ഇരട്ട പ്രഹരമായിരുന്നു രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കാൻ സി പി എമ്മിന് കഴിയാത്ത സാഹചര്യമാണുള്ളത്. സീതാറാം യച്ചൂരിക്ക് ചിലപ്പോൾ രാഹുലിന് വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ടി വരും എന്നതാണ് സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends