Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിനക്കൊക്കെ പോയി ചത്തൂടേടീ; ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ആക്ടിവിസ്റ്റ് ബിന്ദു തങ്കം കല്യാണിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

24 APRIL 2019 01:45 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ആക്ടിവിസ്റ്റ് ബിന്ദു തങ്കം കല്യാണിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. പട്ടാമ്പി സംസ്‌കൃത കോളജില്‍ പ്രിസൈഡിംഗ് ഓഫീസറായി ഡ്യൂട്ടിക്കെത്തിയ ബിന്ദുവിനോട് പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ശബരിമലയില്‍ കയറിയില്ലേ എന്ന് ചോദിച്ച് തെറിയഭിഷേകം നടത്തിയെന്ന് ബിന്ദു ആരോപിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയില്‍ പ്രിസൈഡിംഗ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓര്‍ഡര്‍ പ്രകാരം ട്രയിനിംഗ് ക്യാമ്പുകളില്‍ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്‌കൃത കോളേജില്‍.. അടിയന്തിര ഘട്ടങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ ഞലലെൃ്‌ല ഛളളശരശമഹ ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും. തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെന്ററുമാണ് സംസ്‌കൃത കോളേജ്.. പട്ടാമ്പി തൃത്താല എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്..

പോളിംഗ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസില്‍ ഞലലെൃ്‌ല ഊ്യേ യില്‍ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസില്‍ സജീവമായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് എന്നെ മനസിലാവുകയും നേരില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് അവര്‍ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയില്‍ വന്ന് പരിചയപ്പെടുകയും ചെയ്തു. ഇതിനിടയില്‍ കോളേജിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പ്രവര്‍ത്തകരും എന്നെ തിരിച്ചറിഞ്ഞു.

അറിഞ്ഞപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുന്‍പില്‍ ഇവര്‍ അസ്വസ്ഥരാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.. ഉച്ചയോടെ തൃത്താലഅഞഛ ഓഫീസിലും ഡ്യൂട്ടിയിലെ പോലീസ് ഓഫീസര്‍മാരോടും ഞാന്‍ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാള്‍.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാള്‍ ചോദിച്ചത്.' ഞാന്‍ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുന്‍പേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലര്‍ച്ച..

ആ നിമിഷം അവരെന്നെ ആക്രമിക്കാന്‍ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാന്‍ ക്യാംപസിലേക്ക് തിരിച്ചു നടന്നു.'എന്റെ കൂടെ വന്ന സ്ത്രീയായ പോളിംഗ് ഓഫീസര്‍ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..

തിരിച്ച് ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷന്‍ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് കൈമാറുമെന്നും പ്രോപ്പര്‍ ചാനലില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (18 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (25 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (32 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (40 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (54 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends