Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളാ പോലീസിന്റെ കണക്കില്‍ ബി ജെ പി രണ്ടിടത്ത് ; റെക്കോര്‍ഡ് പോളിംഗ് നടന്ന കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യുടെ റിപ്പോര്‍ട്ട്

24 APRIL 2019 03:00 PM IST
മലയാളി വാര്‍ത്ത

റെക്കോര്‍ഡ് പോളിംഗ് നടന്ന കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യുടെ റിപ്പോര്‍ട്ട്. എല്‍.ഡി.എഫിന് നാല് സീറ്റുകള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്നും പറയുന്നു. എന്നാല്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. യു.ഡി.എഫിന് 4 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് പോലും എത്താനിടയില്ലെന്നും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വയനാട്, മലപ്പുറം, പൊന്നാനി, കോട്ടയം എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും എറണാകുളത്ത് അവസാന നിമിഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവ് വിജയിക്കും. മാവേലിക്കരയില്‍ തുടക്കത്തിലുണ്ടായിരുന്ന മുന്നേറ്റം അവസാനം വരെയും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് നിലനിറുത്താനായി. ശക്തമായ മത്സരം നടന്ന വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് മറിക്കുമെങ്കിലും ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട് യു.ഡി.എഫിന് മുന്‍തൂക്കം നല്‍കിയെങ്കിലും ഒളിക്യാമറാ വിവാദം തിരിച്ചടിയായി. ഇത് എല്‍.ഡി.എഫിന് ഗുണം ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യു.ഡി.എഫ് വോട്ടായതിനാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ട്. എം.പിയായിരിക്കെ താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ ഇന്നസെന്റ് വിജയിക്കും. കൊല്ലത്ത് അതിശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അവസാന നിമിഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ തുടക്കം മുതല്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. എന്നാല്‍ ശക്തമായ അടിയൊഴുക്കുണ്ടായാല്‍ ഫലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരാമെന്ന സൂചനയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തള്ളുന്ന രീതിയിലാണ് ഐ.ബിയുടെ കണ്ടെത്തല്‍. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നടത്തി ബി.ജെ.പി ലോക്സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐ.ബിയുടെ കണ്ടെത്തല്‍. ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് എന്നിവയാണ് എല്‍.ഡി.എഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യു.ഡി.എഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കില്ല. എന്നാല്‍ അവസാന നിമിഷം വരെ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരാമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അതേസമയം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭരണകക്ഷികള്‍ക്ക് അനുകൂലമായി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ സൂചനകള്‍ സത്യമാണോയെന്ന് അറിയാന്‍ അടുത്ത മാസം 23 വരെ കാത്തിരിക്കണം. സ്ത്രീ വോട്ടര്‍മാരുടെയും വോട്ടിംഗ് ശതമാനത്തിലെയും വര്‍ദ്ധനവ് കൃത്യമായ ട്രെന്‍ഡാണെന്ന് എല്ലാവരും ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും ഇത് ഏത് രീതിയിലാണെന്ന് കൃത്യമായി പ്രവചിക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും കഴിയുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (4 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (20 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (36 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (43 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (50 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (58 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends