Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് എതിരായ പീഡനാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് ബോബ്‌ടെ അധ്യക്ഷനായ മൂന്നംഗ സമിതിയെ വെച്ചത് നിയമവിരുദ്ധമാണെന്ന് ഹരീഷ് വാസുദേവന്‍

24 APRIL 2019 02:34 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് എതിരായ പീഡനാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് ബോബ്‌ടെ അധ്യക്ഷനായ മൂന്നംഗ സമിതിയെ വെച്ചത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഇതിന് രണ്ട് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 
ജസ്റ്റിസ്.ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ആണ് സുപ്രീംകോടതിയില്‍ ഇത്തരം പരാതി പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ള സമിതി. ആ സമിതി ഇത് അന്വേഷിക്കാതെ, തന്നിഷ്ടപ്രകാരം ആരോപണവിധേയന്‍ തന്നെ തന്റെ ഇഷ്ടക്കാരെ കുത്തി നിറച്ച കമ്മിറ്റിയോട് ഇത് അന്വേഷിക്കാന്‍ പറയുന്നത് തോന്ന്യവാസമാണെന്നും ഹരീഷ് വാസുദേവന്‍ ഫെയിസ്ബുക്കിലൂടെ ആരോപിച്ചു.

പരാതി പരിഹാര കമ്മിറ്റിയില്‍ ഭൂരിപക്ഷം സ്ത്രീകള്‍ വേണമെന്നും, അതിലൊരാള്‍ പുറത്തു നിന്നുള്ള അംഗം ആയിരിക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. ഇത് രണ്ടും ജസ്റ്റിസ്.രഞ്ചന്‍ ഗോഗോയ് ഉണ്ടാക്കിയ കമ്മിറ്റി ലംഘിച്ചെന്നും ഹരീഷ് വാസുദേവ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനെ ആറാംതമ്പുരാന്‍ സിനിമയിലെ കുളപ്പുള്ളി അപ്പനോടാണ് ഹരാഷ് വാസുദേവ് ഉപമിക്കുന്നത്. - താനും അപ്പന്‍തമ്പുരാനും സുഭദ്രയും ചേര്‍ന്ന ട്രസ്റ്റാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പന്റെ മട്ടിലാണ് ജസ്റ്റിസ്.രഞ്ചന്‍ ഗോഗോയ് ജുഡീഷ്യറിയിലെ ജനാധിപത്യ സംവിധാനത്തെ തനിക്കായി അട്ടിമറിക്കുന്നത്. വാസ്തവത്തില്‍ ഈ പരാതിയല്ല, അതിനുശേഷമുള്ള ചീഫ് ജസ്റ്റിസിന്റെ നടപടികളാണ് ജുഡീഷ്യറിയെ നശിപ്പിക്കുന്നതും മാനനഷ്ടപ്പെടുത്തുന്നതും. 

ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയല്ല പ്രശ്‌നം, നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ് എന്ന തത്വമാണ് നഗ്‌നമായി ലംഘിക്കപ്പെടുന്നത്. ഇതിനെതിരായി നട്ടെല്ലുള്ള അഭിഭാഷക സംഘടനകള്‍ മാത്രമല്ല, ജുഡീഷ്യറിയില്‍ നിന്ന് നാളെ നീതി പ്രതീക്ഷിക്കുന്ന എല്ലാ മനുഷ്യരും പ്രതികരിക്കേണ്ടതാണെന്നും ഹരീഷ് വാസുദേവ് പറയുന്നു. . ദി വയര്‍, ലീഫ് ലെറ്റ്, കാരവന്‍, സ്‌ക്രോള്‍ ഇന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് സുപ്രിംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരേ പീഡന പരാതി നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായെന്നും കാണിച്ച് 22 ജഡ്ജിമാര്‍ക്കാണ് ചീഫ് ജസ്റ്റിസിന്റെ ഓഫിസിലെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ 35 കാരി പരാതി നല്‍കിയത്. 

ചില ക്രമക്കേടുകളുടെ പേരില്‍ പരാതിക്കാരിയെ മുമ്പ് സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. പരാതി മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീംകോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കോടതി സ്വമേധയാ കേസ് എടുത്തു. ഇരുപത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ കറപുരളാത്ത തന്നെ അപമാനിക്കാന്‍ കെട്ടിച്ചമച്ച കേസിണാതെന്ന് ചീഫ് ജസ്റ്റിസ് ആരോപിച്ചു. യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്ത തന്നെ കരിവാരിത്തേക്കാനുള്ള നീക്കമാണ് നടത്തുന്നത്. തന്റെ ബാങ്ക് ബാലന്‍സ് വെറും ആറ് ലക്ഷം രൂപമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരാതിക്കാരി വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയതെന്ന് ദ കാരവന്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനപരാതി ഉയര്‍ന്നാല്‍ കേസ് എടുക്കണമെന്നാണ് നിയമം എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ അതുണ്ടായില്ല എന്നതാണ് വിവാദം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (5 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (21 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (37 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (44 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (51 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (59 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends