Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി അടക്കമുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

24 APRIL 2019 03:49 PM IST
മലയാളി വാര്‍ത്ത

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി അടക്കമുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കടക്കരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ശുഹൈബ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ അര്‍ദ്ധരാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബോംബെറിഞ്ഞാണ് ഷുഹൈബിനെ സി.പി.എം അക്രമിസംഘം വെട്ടിക്കൊന്നത്.

ഷുഹൈബിനെയും കൂടെയുള്ളവരെയും ആക്രമിച്ച സംഘം അവരെ മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിക്കുകയും ചെയ്തു. ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. മട്ടന്നൂരിനടുത്തെ സ്‌കൂളില്‍ കൊടികെട്ടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഷുഹൈബ് വധത്തില്‍ കലാശിച്ചത്. പ്രതിയായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനുമായുള്ള അടുപ്പം വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മട്ടന്നൂരിലെ ശക്തനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഷുഹൈബ്. 

സ്‌കൂളിലുണ്ടായ സംഭവത്തിന് ശേഷം ഷുഹൈബിന്റെ ജീവനെടുക്കുമെന്ന് ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. അതിനെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. തെളിവുണ്ടായിട്ടും കേസെടുക്കാന്‍ പോലും പൊലീസ് പരാജയപ്പെട്ടതാണ് കണ്ണൂര്‍ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. എല്‍.ഡി.എഫും യു.ഡി.എഫും ജില്ലാഭരണകൂടത്തിന്റെ സാനിധ്യത്തില്‍ ഉണ്ടാക്കിയ സമാധാന കരാറിലെ പ്രധാന തീരുമാനമായിരുന്നു സോഷ്യല്‍മീഡിയ ശക്തമായി നിരീക്ഷിക്കുമെന്നത്. ഷുഹൈബിനെതിരായി മുന്‍പ് പുറത്തുവന്ന കൊലവിളി വീഡിയോയില്‍ പോലും കേസെടുത്തിരുന്നില്ല. തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് അതിന് ശേഷമുണ്ടായ സംഘര്‍ഷത്തിനിടെ വിളിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചത്.

ആകാശ് തില്ലങ്കേരി അറസ്റ്റിലായപ്പോള്‍ പ്രാദേശി സി.പി.എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയെന്നായിരുന്നു മൊഴി. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. പാര്‍ട്ടി ഭരിക്കുന്നതിനാല്‍ അന്വേഷണം ഭയക്കേണ്ട. പ്രതികളെ പാര്‍ട്ടി നല്‍കുന്നതോടെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നല്‍കിയതായും ആകാശ് മൊഴി നല്‍കിയിരുന്നു. ആകാശിനെ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആകാശിന്റെ അച്ഛനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായിയും പി. ജയരാജനും എന്‍.ഷംസീറും ചര്‍ച്ച നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (5 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (21 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (37 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (44 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (51 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (59 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends