Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍പിള്ള

24 APRIL 2019 04:30 PM IST
മലയാളി വാര്‍ത്ത

വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ രണ്ട് തവണ വിളിച്ച് മാപ്പ് പറഞ്ഞെന്ന . മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കാര്യം മാധ്യമങ്ങളിലൂടെ പറഞ്ഞതിന് മാനനഷ്ടക്കേസ് നല്‍കുമെന്നും പിള്ള പറഞ്ഞു. ഇതോടെ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പോര് കോടതി കയറുകയാണ്. തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കളക്ടറെ അപമാനിക്കുന്ന രീതിയില്‍ ചിലര്‍ സംസാരിച്ചിരുന്നു. അത് ശരിയല്ലെന്നും ആവര്‍ത്തിക്കരുതെന്നും താന്‍ പറഞ്ഞിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങളുമായി ബി.ജെ.പി പരസ്യമായി ഏറ്റുമുട്ടലിന് തയ്യാറല്ലെന്നും തെരഞ്ഞെടുപ്പ് നന്നായി നടക്കണമെന്നുമാണ് ടിക്കാറാംമീണയോട് പറഞ്ഞത്. അതിനെ മാപ്പായി വ്യാഖ്യാനിച്ചെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. ഇതുവരെ ഒരുതവണയേ മീണയേ വിളിച്ചിട്ടുള്ളൂ. അതിന് രണ്ട് തവണ വിളിച്ചെന്ന് പറയുന്നത് ശരിയല്ല. ശബരിമല സുവര്‍ണാവസരമാണെന്ന രീതിയില്‍ പ്രസംഗിച്ചതിനെ ശ്രീധരന്‍പിള്ള ന്യായീകരിക്കുകയും ചെയ്തു.
അതേസമയം, ശബരിമലയെച്ചൊല്ലിയുള്ള വിവാദപ്രസംഗത്തെയും ശ്രീധരന്‍ പിള്ള ന്യായീകരിക്കുന്നു. ശബരിമലയെ കുറിച്ച് താന്‍ നടത്തിയ വിവാദ പ്രസംഗം എല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പിലെ ശക്തമായ പോളിംഗ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇസ്‌ലാം ആകണമെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാന്‍പറ്റൂ- എന്ന് ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. അതിനെതിരെ ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുകയാണ്. വേനല്‍ അവധിക്ക് ശേഷം കേസ് പരിഗണിക്കും. തിരുവനന്തപുരത്തെ പ്രമുഖ സി.പി.എം നേതാവ് വി.ശിവന്‍കുട്ടിയാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ കേസ് എടുത്തിട്ടുണ്ട്.

ശബരിമലയില്‍ ചിത്തിര ആട്ടസമയത്ത് സംഘര്‍ഷം ഉണ്ടാക്കിയത് യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരാണെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് യുവതികളെ ഉള്‍പ്പെടെ തടഞ്ഞതെന്നും കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ള പ്രസംഗിച്ചിരുന്നു. അതിനാല്‍ ശബരിമല ഒരു സുവര്‍ണാവസരമായി കാണണമെന്നും സമരത്തിന്റെ അവസാനം നമ്മളും മുഖ്യശത്രുവായ , ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയും മാത്രമേ കാണൂ എന്നും ശ്രീധരന്‍പിള്ള പ്രസംഗിച്ചു. അതിനെതിരെ സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചില്ല. അതിന് പിന്നാലെയാണ് മുസ്്‌ലിംവിരുദ്ധ പരാമര്‍ശത്തിനെതിരെ ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (5 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (21 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (37 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (44 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (51 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (59 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends