Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം

24 APRIL 2019 04:52 PM IST
മലയാളി വാര്‍ത്ത

ലഹരി ഉപയോഗിക്കുന്നതിനിടെ പിടികൂടിയ യുവാക്കളുടെ ഫോണിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് മയക്കുമരുന്ന് കടത്താനുള്ള പുതിയ സൂത്രം. കഞ്ചാവിന് അടിമകളായ ഒരു വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചര്‍ ഒരു ദൈവത്തിന്റേതായിരുന്നു. സംഗതി കണ്ടാല്‍ ഏതോ ഭക്തസംഘമാണെന്നേ കരുതൂ. എന്നാല്‍ കൈമാറുന്ന സന്ദേശം അമ്ബരപ്പിക്കുന്നതും. മറ്റൊരു ഗ്രൂപ്പിന്റെ പേരാകട്ടെ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗണും. ആരും സംശയിക്കാതിരിക്കാന്‍ വേണ്ടിയാണീ സൂത്രപ്പണി.

കളര്‍ഫുള്ളോ​ അവ്യക്തമായതോ ആയ ചിത്രങ്ങള്‍,​ യക്ഷികള്‍ എന്നിങ്ങനെ ഡി.പികളാക്കിയ ഗ്രൂപ്പുകള്‍ വഴിയും ലഹരി കൈമാറ്റം നടത്തുന്നുണ്ടെന്ന് എക്സൈസ് വെളിപ്പെടുത്തുന്നു. ഓരോ സ്ഥലങ്ങളിലെയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമുണ്ട് ഈ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലെന്ന് എക്സൈസ് പറയുന്നു.

'എം' എന്ന കോഡ് ഭാഷയില്‍ അറിയപ്പെടുന്ന എം.ഡി.എം.എ,​ 'ഐസ്' എന്നറിയപ്പെടുന്ന ആംഫിറ്റാമിന്‍ തുടങ്ങിയ ന്യൂജെന്‍ മയക്കുമരുന്നുകളാണ് യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നത്. ഇതര ലഹരികളെക്കാള്‍ ആര്‍ക്കും പിടികൊടുക്കാതെ രക്ഷപ്പെടാമെന്നതാണ് ഇവയുടെ സ്വീകാര്യതയ്ക്ക് കാരണം. ഒരു ഗ്രാമിന് 4,500-5,000 രൂപ വരെയുണ്ടെങ്കിലും 'ഷെയര്‍' ഇട്ടാണ് ഇത്തരക്കാര്‍ ഇവ വാങ്ങുന്നത്. ആറു പേര്‍ക്ക് ഇതുവഴി 12 മണിക്കൂര്‍ വരെ ലഹരിയുടെ സുഖം നുണയാനാകും.

ഗള്‍ഫ് നാടുകളില്‍ സജീവമായ 'ഹുക്ക'യുടെ പ്രത്യേക ഫ്ലേവര്‍ ചേര്‍ത്ത ഇനംവരെ വ്യാപകമായി കേരളത്തില്‍ പ്രചരിക്കുന്നു. ഓണ്‍ലൈനില്‍ വന്‍ ഡിമാന്റുള്ള ഇതിന്റെ ഇടപാടുകാരില്‍ വിദ്യാര്‍ത്ഥികളുമുണ്ടത്രേ.

വിദ്യാര്‍ത്ഥികളില്‍ ലഹരി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഓരോ റേഞ്ച് തലത്തിലും കാമ്ബസുകളിലെ ബോധവത്കരണത്തിനായി പ്രിവന്റീവ് ഓഫീസര്‍മാരടക്കം രണ്ട് പേരെ എക്സൈസ് നിയോഗിച്ചിട്ടുണ്ട്. അതേസമയം, യുവാക്കള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ കോഡുകള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നതാണ് ഒരു പ്രത്യേകതയെന്ന് എക്സൈസ് പറയുന്നു. വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കാനും ഇത് വെല്ലുവിളിയാകും.

കഞ്ചാവുകള്‍ക്കായി ഓ‌ര്‍ഡര്‍ സ്വീകരിച്ച്‌ മാത്രം എത്തിക്കുന്ന പ്രവണതയും ഇപ്പോള്‍ കൂടിയിട്ടുണ്ട്. സ്റ്രോക്ക് ചെയ്യുന്നത് പിടിക്കപ്പെടാന്‍ ഇടയാക്കുന്നതോടെ മണിക്കൂറുകള്‍ക്കകം വിറ്റഴിക്കുകയാണ് പതിവ്. ഇതോടെ എക്സൈസിന് സൂചന ലഭിച്ച്‌ തുടങ്ങുമ്ബോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരിക്കും. ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വാഹകരാക്കിയും ലഹരി എത്തിക്കുന്നുണ്ട്. അതേസമയം, 5500 പേര്‍ മാത്രമുള്ള എക്സൈസ് ഈ പരിമിതിയില്‍ നിന്നാണ് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്‍ഫോര്‍മര്‍മാരുടെ രഹസ്യ വിവരത്തെ തുടര്‍ന്ന് മാത്രമാണ് പലരെയും കുടുക്കാന്‍ സാധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (13 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (29 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (36 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (43 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (51 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends