കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷം ; ആദ്യ പൂരത്തിന്റെ ആവേശത്തില്‍ സുരേഷ് ഗോപി എംപി

ആദ്യ പൂരത്തിന്റെ ആവേശത്തിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. തൃശൂര്‍ പൂരം നേരിട്ടു കാണാനെത്തിയതിന്റെ സന്തോഷത്തിലാണ് താരം. പൂരം കാണാന്‍ പോകണമെന്നാണ് ആഗ്രഹം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താകും തന്റെ പൂരാഘോഷം. താന്‍ ചെല്ലുന്നത് മൂലം മറ്റുള്ളവര്‍ക്ക് അസൗകര്യമെന്നുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
പൂരദിനത്തില്‍ ആദ്യമെത്തുന്ന ഘടകപൂരം കണിമംഗലം ശാസ്താവിനെ വഴിയരുകില്‍ കാത്തുനിന്ന് സുരേഷ് ഗോപി തൊഴുതു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തൃശൂരിലെ ജനതയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ തനിക്ക് തൃശൂര്‍ പൂരത്തിന്റെ ഭാഗമാകാന്‍ കൂടി കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആദ്യമായിട്ടാണ് പൂരപ്പറമ്പില്‍ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha



























