രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുമ്പോൾ യുവതിയെ തടഞ്ഞു നിര്‍ത്തി അടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

ശനിയാഴ്ച രാത്രി ഏഴു മണിക്ക് മുണ്ടത്താനത്തു വച്ചാണ് സംഭവം. അയല്‍വാസിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുന്പോള്‍ തടഞ്ഞു നിര്‍ത്തി അടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കങ്ങഴയ്ക്കടുത്ത് മുണ്ടത്താനത്ത് സ്കൂട്ടറില്‍ വന്ന യുവതിയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ യുവാവിനെ കറുകച്ചാല്‍ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടത്താനം വടക്കേറാട്ട് സിനാജ് (41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha



























