താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്കു നിയന്ത്രണം

കോഴിക്കോട് താമരശേരി ചുരത്തില്‍ വീണ്ടും വലിയ വാഹനങ്ങള്‍ക്കു നിയന്ത്രണം. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സീറാം സാന്പശിവ റാവു അറിയിച്ചു.
അറ്റകുറ്റപ്പണികളെ തുടര്‍ന്നാണു നിയന്ത്രണം. വയനാട്, കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കഐസ്ആര്‍ടിസി ബസിനും നിരോധനം ബാധകമാണ്.
https://www.facebook.com/Malayalivartha



























