പ്രളയത്തെ അതിജീവിക്കാന്‍ കടലിനോടു പോരടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണു സഹായിച്ചത്; ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയത്തെ അതിജീവിക്കാന്‍ കടലിനോടു പോരടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണു സഹായിച്ചതെന്ന് കേരളം പ്രളയത്തെ അതിജീവിച്ചതിനെക്കുറിച്ചു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒറ്റക്കെട്ടായാണു പ്രളയത്തെ അതിജീവിച്ചത്. സര്‍ക്കാരും ജനങ്ങളും ദുരന്ത ഘട്ടത്തില്‍ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കടലിനോടു പോരടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. അവരുടെ സമയബന്ധിതമായ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേനെ- അദ്ദേഹം പറഞ്ഞു.
പ്രളയത്തിനു മുന്‍പുണ്ടായിരുന്ന കേരളത്തെ പുനസ്ഥാപിക്കുക എന്നതല്ല, എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള പുതിയൊരു കേരളം സൃഷ്ടിച്ചെടുക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























