Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അർധരാത്രി ആണുങ്ങളെ പെണ്ണുങ്ങളുടെ സൗന്ദര്യത്തിൽ വീഴ്ത്തി വശീകരിച്ച് കെണിയിൽ വീഴ്ത്താൻ സദാചാര ആങ്ങളമാർ:- വിജനമായ റോഡിൽ പരിചയമില്ലാത്ത നിലയിൽ കണ്ടെത്തുന്ന ആണുങ്ങൾക്ക് മുറി സൗകര്യമുണ്ടെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റും- തൊട്ടുപിന്നാലെ ബൈക്കിൽ എത്തുന്ന സദാചാര ഗുണ്ടകൾ ബഹളമുണ്ടാക്കി കൈക്കലാക്കുന്നത് വിലപിടിപ്പുള്ള വസ്തുക്കളും, സ്വർണവും:- പൊടിപൊടിച്ച ബിസിനസിന് പൂട്ട് വീണത് ഇങ്ങനെ...

14 MAY 2019 02:33 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി സ്വർണ കവർച്ച നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. തിരുവല്ലം വണ്ടിത്തടത്ത് ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സ്ത്രീയെ കാട്ടി വശീകരിച്ച ശേഷം സദാചാര ഗുണ്ടായിസം കാണിച്ച് തമിഴ്നാട്ടുകാരുടെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു സ്വർണാഭരണം കവർന്നത്.

തമിഴ്നാട് കുലശേഖരം സ്വദേശികളും തലസ്ഥാനത്തു ജോലി ചെയ്യുന്നവരുമായ അനീഷ്കുമാർ, അഭിഷേക് എന്നിവരാണ് മോഷണത്തിനിരയായത്. വണ്ടിത്തടം കുരിശടിക്കു സമീപം വച്ച് ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയുൾപ്പെടെയുള്ള സംഘവും പിന്നാലെ ബൈക്കിലെത്തിയവരും ചേർന്നു കാറുതടഞ്ഞ് ഇരുവരുടെയും മുഖത്തു മർദിച്ചു. തുടർന്ന് അനീഷിന്റെ കഴുത്തിൽനിന്നു രണ്ടേകാൽ പവൻ സ്വർണാഭരണവും മൊബൈൽ ഫോണും കവരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

അർധരാത്രി നഗരത്തിൽ പരിചയമില്ലാത്ത നിലയിൽ കണ്ടെത്തുന്നവരാണ് സംഘത്തിന്റെ ഇരകളാകുന്നത്. സ്ത്രീയും പുരുഷന്മാരുമുൾപ്പെട്ട സംഘം ഓട്ടോറിക്ഷയിൽ കറങ്ങിനടക്കും. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങളിൽ ഉള്ളവരെ സ്ത്രീയെ ഉപയോഗിച്ച് വശീകരിക്കും. മുറി സൗകര്യമുണ്ടെന്നു പറഞ്ഞ് വാഹനത്തിൽ കയറും. പിന്നാലെ കരമന-ബാലരാമപുരം ദേശീയ പാത, കഴക്കൂട്ടം-കോവളം ബൈപാസ് തുടങ്ങി ആളൊഴിഞ്ഞ വീഥികളിലുടെ ഓട്ടോറിക്ഷ പോകുന്നതിനിടെ പിന്നാലെ ബൈക്കിൽ 2 അംഗ സംഘമെത്തി ഇവരെ പിടികൂടി സദാചാരക്കാരെന്ന നിലയിൽ പെരുമാറുകയാണു ചെയ്യുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി ഇരയുടെ കയ്യിലുള്ള പണം, സ്വർണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കി വാഹനത്തിൽ നിന്നും ഇറക്കിവിടുന്നതാണ് പതിവെന്നു പൊലീസറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കടക്കാവൂർ പൊലീസ് സ്റ്റേഷനു സമീപം തീപൊള്ളാവ് വീട്ടിൽനിന്നും പാലപ്പൂരു വാടകയ്ക്കു താമസിക്കുന്ന ഉഷ(42)യുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. രണ്ടാം പ്രതി പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസി(30)ന്റെ അറസ്റ്റും രേഖപ്പെടുത്തി. ആകെ 4 പ്രതികളുള്ള കേസിൽ 2 അംഗ ബൈക്കു സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഇവരെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും തിരുവല്ലം പൊലീസ് അറിയിച്ചു.

പിടിയിലായ സ്ത്രീയുൾപ്പെട്ട സംഘം ഇതു വരെ നഗരത്തിൽ ഇത്തരത്തിൽ എട്ടോളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവർ പരാതിപ്പെടാത്തതാണ് ഇവർക്ക് സഹായകരമായതെന്നും പൊലീസ് പറഞ്ഞു. കവർച്ച ചെയ്ത മൊബൈൽ ഫോൺ കണ്ടെടുക്കാനായതാണ് അന്വേഷണത്തിനു വഴിത്തിരിവായതെന്നു പൊലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായർ, തിരുവല്ലം എസ്എച്ച്ഒ: ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ, എസ്ഐമാരായ: എസ്.വിമൽ, അയൂബ്ഖാൻ, സിപിഒ: സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (26 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (33 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (47 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (50 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends