ഐ.സി.എഫ്.എഫ്.കെ മാധ്യമ പുരസ്‌ക്കാരത്തിന് എന്‍ട്രി ക്ഷണിച്ചു

തിരുവനന്തപുരം: രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മാധ്യമപുരസ്‌ക്കാരത്തിന് എന്‍ട്രി ക്ഷണിച്ചു. മികച്ച റിപ്പോര്‍ട്ടിംഗ്, വാര്‍ത്ത, വാര്‍ത്താ അവതരണം, കവറേജ്, ഫോട്ടോഗ്രാഫി, ദൃശ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് അവാര്‍ഡ്. പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രം, ദൃശ്യമാധ്യമങ്ങള്‍ ഡി.വി.ഡി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്‌റ്റോറികളുടെ ലിങ്കും വീഡിയോ സ്‌റ്റോറികളുടെ ഡി.വി.ഡിയും സംസ്ഥാന ശിശുക്ഷേമ സമിതി പ്രോഗ്രാം ഓഫീസറെ നാളെ (ബുധന്‍) രാത്രി എട്ട് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപന മേധിവികളുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് എന്‍ട്രികള്‍ നല്‍കേണ്ടത്. ഫോണ്‍: 9847464613
https://www.facebook.com/Malayalivartha


























