Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അഞ്ചാം നാള്‍ ഉല്ലാസ യാത്രയാക്കി കുരുന്നുകള്‍, ലജ്ജാവതിയുമായി ജാസി ഗിഫ്റ്റും രാജലക്ഷ്മിയും സംഗീത മഴ പൊഴിയിച്ചു

14 MAY 2019 07:48 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ചലചിത്രമേളയുടെ അഞ്ചാംനാള്‍ എല്ലാം കൊണ്ടും ഒരു ഉല്ലാസ യാത്രയുടെ മൂഡിലായിരുന്നു കുട്ടിക്കുറുമ്പന്‍മാരും കുറുമ്പത്തിമാരും. രാവിലെ കൈരളി തിയേറ്ററില്‍ സിനിമയും മാജിക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം പറഞ്ഞും മാന്ത്രികതയുടെ വിസ്മയം കാണിച്ചും കുട്ടികള്‍ക്ക് പഠിപ്പിച്ചും പ്രശസ്ത മാന്ത്രികനുമായ ചന്ദ്രസേനന്‍ മിതൃമല കുട്ടികളെ അമ്പരപ്പിച്ചു. സിനിമയിലും മാജിക്കിലും പ്രേക്ഷകരുടെ കണ്ണ്‌കെട്ടുന്ന മാന്ത്രികതയുണ്ട്. അത് ലോകപ്രശസ്ത സിനിമകളിലൂടെയും അവയുടെ അണിയറക്കഥകളിലൂടെയും അവതരിപ്പിച്ചത് കുട്ടികള്‍ക്ക് ആനന്ദകരമായി.

വൈകുന്നേരം നാലരയ്ക്ക് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ജാസിഗിഫ്റ്റും ഗായിക രാജലക്ഷ്മിയും അവതരിപ്പിച്ച സംഗീത വിരുന്ന് എല്ലാവരെയും ആഘോഷത്തിമിര്‍പ്പിലാക്കി. കുട്ടികളും രക്ഷിതാക്കളും മുതിര്‍ന്നവരും ജാസിയുടെ രണ്ടക്ക... രണ്ടക്ക... എന്ന ഗാനത്തിനൊപ്പം ചുവട് വെച്ചു. കൂടെ രാജലക്ഷമിയും കൂടി പാടിത്തുടങ്ങിയതോടെ സദസ്സിലെ ആവേശം വാനോളം ഉയര്‍ന്നു.... മേളയുടെ തീം സോംഗിന് ഈണമിട്ട് പാടിയത് രാജലക്ഷ്മിയാണ്. കുട്ടികളുടെ ആവശ്യപ്രകാരം , 'കുട്ടിക്കാലം ഇനി സിനിമാക്കാലം...' എന്ന ആ ഗാനം രാജലക്ഷ്മി പാടി.

ജപ്തക്ക് ഹേ ജാനിലെ ജീയാ... ജീയാ ജീയാരേ.... എന്ന ഗാനം പാടി രാജലക്ഷ്മി കുട്ടികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതിന് ശേഷം ജാസി ഗിഫ്റ്റും രാജലക്ഷ്മിയും കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കി. ജാസി ഗിഫ്റ്റ് പി.എച്ച്.ഡി ചെയ്ത ശേഷം സിനിമയില്‍ പാടാന്‍ എത്തിയ അനുഭവവും കുട്ടികളോട് പങ്കുവെച്ചു. അവസാം മാസ്റ്റര്‍ പീസ്സായ ലജ്ജാവതിയേ... നിന്റെ കള്ളക്കടക്കണ്ണില്‍... പാടി തകര്‍ത്തു... തിമിര്‍ത്തു... തിമിര്‍ത്തു. മേളയിലെ വോളിയന്ററായ ആഭ എന്ന കൂട്ടുകാരി വയലിനില്‍ യോദ്ധയിലെ പടകാളി ചണ്ടിചങ്ങടി... എന്ന ഗാനം വയലിനില്‍ വായിച്ച് കുട്ടികളെ ഇളക്കിമറിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടിവ് അംഗം ആര്‍. രാജു, ജോയിന്റ് സെക്രട്ടറി ഭാരതി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം പശുപതി എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends