Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരുന്നു.... ഡോക്ടർ ആകണമെന്ന മോഹവുമായി വൈഷ്ണവി പിന്നാലെ പാഞ്ഞു... ഭീഷണിയെ അതീജീവിച്ച്‌ ഡോക്ടറാകാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ മാത്രമല്ല, ഒരു കുടുംബത്തെ കൂടിയാണ് ബാങ്ക് അധികൃതര്‍ തകര്‍ത്തത്; ഞെട്ടൽ മാറാതെ സുഹൃത്തുക്കളും

15 MAY 2019 08:35 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഉച്ചയോടെയാണ് അമ്മ ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും തീക്കൊളുത്തിയത്. വൈഷ്ണവി ഉച്ചയ്ക്ക് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നെയ്യാറ്റിന്‍കരയില്‍ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ജീവനൊടുക്കിയ അമ്മയും മകളും നൊമ്ബരമാകുന്നു. ഡോക്ടര്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു വൈഷ്ണവി(19). ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. വൈഷ്ണവി പാലാ ബ്രില്യന്‍സിലും പിന്നാലെ തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്. ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച്‌ കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി എത്തിയത്. വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന് മുടക്കം വന്നത്. ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോള്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് ചന്ദ്രന്‍ പറഞ്ഞു.

വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രന്‍. പക്ഷേ, വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതല്‍ അവധി ചോദിച്ചു, പക്ഷേ, ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഭീഷണിയെ അതീജീവിച്ച്‌ ഡോക്ടറാകാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ മാത്രമല്ല, ഒരു കുടുംബത്തെ കൂടിയാണ് ബാങ്ക് അധികൃതര്‍ തകര്‍ത്തത്. വിദ്യാധിരാജ സ്‌കൂളില്‍ പത്താം ക്ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിന്‍കര കോണ്‍വെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ എംബിഎ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കൂടിയായിരുന്നു വൈഷ്ണവി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends