പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയത്.
കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഇത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും െ്രെകംബാഞ്ച് അറിയിച്ചു. വോട്ടെണ്ണലിനു ശേഷമെ എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് അറിയാന്‍ കഴിയുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തേ, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ നിര്‍ദേശം.
https://www.facebook.com/Malayalivartha


























