യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ചു

യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ചു.മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റാണിത്. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ വിശദീകരിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനര്‍നിര്‍മ്മാണ പദ്ധതി സി.ഇ.ഒ. ഡോ. വി. വേണു, വ്യവസായ സെക്രട്ടറി ഇളങ്കോവന്‍, എസ് ഡി എം എ മെമ്ബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം മാലിന്യസംസ്‌കരണ പ്ലാന്റ് സന്ദര്‍ശനത്തിനെത്തി.
ജനീവ സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസറാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha






















