വണ്ടാനം ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ഓഫീസ് മുറിയില്‍ വന്‍ അഗ്‌നിബാധ, സുരക്ഷാ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടമൊഴിവായി

വണ്ടാനം ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ഓഫീസ് മുറിയില്‍ വന്‍ അഗ്‌നിബാധ. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ കംപ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം എന്നിവയ്ക്ക് കേടുപാടുണ്ടായി. ബാറ്ററിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തകാരണമെന്നാണ് പ്രാഥമികനിഗമനം.
അടച്ചിട്ട മുറിയില്‍നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടമൊഴിവായി.
ആലപ്പുഴയില്‍നിന്ന് അഗ്‌നിസുരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായി അണച്ചത്.
https://www.facebook.com/Malayalivartha






















