കാറുമായി കൂട്ടിയിടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാനിലിടിച്ച് അപകടം, രണ്ടു പേര്‍ക്ക് പരിക്ക്

കാറുമായി കൂട്ടിയിടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാനിലിടിച്ച് അപകടം. ഇരുചക്ര വാഹനയാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഗൗതം (18), ഋതിക് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍മറയൂര്‍ സംസ്ഥാനപാതയില്‍ തലയാറിനും കടുകുമുടിക്കും ഇടയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം ഉണ്ടായത്.
മൂന്നാറില്‍നിന്ന് തലയാറിലേക്ക് വന്ന സ്‌കൂട്ടറും മറയൂരില്‍നിന്ന് മൂന്നാറിലേക്ക് സഞ്ചാരികളുമായി പോയ കാറും തമ്മിലാണ് ആദ്യം ഇടിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ എതിരേ വന്ന മറ്റൊരു വാനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















