വടകര മണ്ഡലത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

വടകര മണ്ഡലത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഒഞ്ചിയം തലശ്ശേരി കൂത്തുപറമ്ബ് മണ്ഡലങ്ങളിലാണ് അക്രമമുണ്ടാവാന്‍ സാധ്യത. ഇവിടങ്ങളില്‍ ശക്തമായ പരിശോധന നടത്താനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും പോലീസ് തീരുമാനിച്ചു.
വോട്ടെണ്ണല്‍ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകും. കള്ളവോട്ട് നടത്തിയെന്ന് പരാതിപ്പെട്ട യു ഡി എഫ് ബൂത്ത് ഏജന്‍റുമാര്‍ക്കും സി പി എം വിമത സ്ഥാനാര്‍ത്ഥി സിഒടി നസീറിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് പിന്തുണ പ്രഖ്യാപിച്ച ആര്‍ എം പി നേതാക്കള്‍ക്കും ഭീഷണിയുണ്ട്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ നിരവധി ആയുധങ്ങളും ബോംബുകളും പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha






















