തലസ്ഥാനത്ത് നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിൽ പട്ടാപകൽ കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം... ഡ്രൈവറും കണ്ടക്ടറുമായ തിരുവനന്തപുരം ഡിപ്പോയിലെ സന്തോഷ് കുമാറിന് സസ്പെന്ഷന്

തിരുവനന്തപുരത്തനിന്നു മൈസൂരിലേക്കു കഴിഞ്ഞ 13ന് പുറപ്പെട്ട ബസിലായിരുന്നു സംഭവം. കോട്ടയത്തെത്തിയപ്പോഴാണ് സന്തോഷ്കുമാര്‍ കന്യാസ്ത്രീയെ കടന്നുപിടിച്ചത്. ബഹളംവച്ച കന്യാസ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറുടെ അഭ്യര്‍ഥനയെ തുടര്‍ന്നു യാത്ര തുടരുകയായിരുന്നു. പിന്നീട് ഇ-മെയിലില്‍ കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്കു കയായിരുന്നു.
കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം -മൈസൂര്‍ സ്കാനിയ ബസില്‍ കന്യാസ്ത്രീയായ യാത്രക്കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറും കണ്ടക്ടറുമായ തിരുവനന്തപുരം ഡിപ്പോയിലെ സന്തോഷ് കുമാറിനാണ് സസ്പെന്ഷന്.
https://www.facebook.com/Malayalivartha






















