Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പച്ച മനുഷ്യനാ ഞാനും... തൃശൂര്‍ പൂരത്തിനിടെ ഒരു വിവാദത്തിനും ഇട നല്‍കാതെ യുവാക്കളോടൊപ്പം ചെണ്ടമേളം ആസ്വദിച്ച് താളം പിടിച്ച് യതീഷ് ചന്ദ്ര

16 MAY 2019 11:53 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ എസ്.പി. യതീഷ് ചന്ദ്രന്റെ കൈക്കരുത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും നന്നായി അറിഞ്ഞതാണ്. അതോടെ കര്‍മ്മ സമിതി പ്രവര്‍ത്തകരെല്ലാം യതീഷ് ചന്ദ്രയ്‌ക്കെതിരായി. എന്നാല്‍ പിന്നീട് അയ്യപ്പനെ കണ്ട് തൊഴുന്ന യതീഷ് ചന്ദ്രയുടെ ചിത്രങ്ങളും പുറത്തു വന്നു. എന്നാല്‍ നരേന്ദ്രമോഡി തൃശൂരിലെത്തിയപ്പോള്‍ യതീഷ് ചന്ദ്രക്ക് കൈ കൊടുത്തത് കൗതുകമായി. 

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. പുതുവയ്പ്പിന്‍ സമരക്കാരെ തല്ലിയതും ശബരിമല വിഷയവും അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു. എന്നാല്‍ പ്രളയ കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് കൈയ്യടി നേടി കൊടുക്കുകയും ചെയ്തിരുന്നു. ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച ചാക്കുകെട്ട് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ അന്ന് വൈറലാവുകയും ചെയ്തു.

അതുപോലെ പൂരാവേശത്തിനിടെ ആര്‍പ്പോ വിളിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചെണ്ട മേളം ആസ്വദിച്ച് മേളത്തിനൊപ്പം താളം പിടിച്ച് യതീഷ് ചന്ദ്രയും ജനങ്ങള്‍ക്കൊപ്പം കൂടി.

കലിപ്പ് ലുക്കില്‍ മാത്രം കാണാറുള്ള ഉദ്യോഗസ്ഥനെ പൂരപ്പറമ്ബില്‍ തികഞ്ഞ ആസ്വാദകനായി എത്തിയതോടെ പൂരപ്രേമികള്‍ക്ക് കൂടുതല്‍ ആവേശമേറുകയും ചെയ്തു. ചിലര്‍ക്ക് ഒരു മോഹം. താളത്തില്‍ കൈയ്യടിച്ച് ഒരു ചിയേഴ്‌സ് പറയണമെന്ന്. കൈ നീട്ടിയ യുവാവിനെ യതീഷ് ചന്ദ്ര നിരാശനാക്കിയില്ല. ഗൗരവം മാറ്റിവച്ച് യുവാക്കള്‍ക്ക് കൈകൊടുത്ത് പൂരത്തിന്റെ പൂരത്തിനൊപ്പം അദ്ദേഹം കൂടി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.


അതേസമയം പൂരത്തിന് ഒരു അനിഷ്ട സംഭവവുമില്ലാതെ നോക്കിയതിന് യതീഷ് ചന്ദ്രയ്ക്കും കളക്ടര്‍ ടിവി അനുപമയ്ക്കും അനുമോദനം ലഭിച്ചു. തൃശ്ശൂര്‍ പൂരത്തിനിടെ, ഒരു അക്രമമോ, തമ്മില്‍ തല്ലോ, പോക്കറ്റടിയോ, മാലമോഷണമോ ഒന്നും തന്നെ ആ വലിയ ജനസാഗരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഒരു പിഴവുമില്ലാതെ കൃത്യമായ പ്ലാനിങോടെ നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങളാണ് എല്ലാത്തിനും കാരണം. ഈ ക്രമീകരണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും നിറഞ്ഞമനസോടെ നന്ദി പറയുകയാണ് ജനങ്ങള്‍. കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് പോലീസിനും സര്‍ക്കാരിനും അഭിമാനിക്കാനുള്ള വകയായി.

തിരക്കിനിടെ കൂട്ടം തെറ്റിപ്പോയ 62 പേരെയാണ് പോലീസ് സുരക്ഷിതമായി തിരിച്ച് വീടുകളിലെത്തിച്ചത്. ഇതില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നു. മൊബൈല്‍ ഫോണ്‍ ജാം ആയിരുന്നെങ്കിലും വയര്‍ലെസ് സെറ്റിലൂടെ അതതു പോലീസ് സ്‌റ്റേഷനുകളില്‍ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചു. മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ്‌മെന്റ് മുഴങ്ങിയതും ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും തിരിച്ചേല്‍പ്പിക്കുന്നതിനു സഹായകരമായി.

ഗതാഗതം നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 3600 അംഗ പോലീസ് സേനയാണ് അണി നിരന്നത്. 160 അംഗ ബോംബ് ഡിറ്റക്ഷന്‍ ടീം മുഴുവന്‍ സമയവും പൂരപ്പറമ്ബില്‍ ഉണ്ടായിരുന്നു. പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളില്‍ മോഷണം നടത്തി വന്നിരുന്ന സംഘത്തിനും ഇത്തവണ കണക്കുകൂട്ടല്‍ തെറ്റി. അത്തരം കുറ്റകൃത്യങ്ങളും നഗരത്തെ പോലീസ് വളഞ്ഞതോടെ ഇക്കുറി നടന്നില്ല. ഏറ്റവും മികച്ച രീതിയില്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ച കളക്ടര്‍ ടിവി അനുപമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍മീഡിയ പേജുകളില്‍ നിറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends