Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മീണയോടാ കളി... കള്ളവോട്ട് നടന്ന സംസ്ഥാനത്തെ നാല് ബൂത്തുകളില്‍ റീപോളിംഗ്; റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപനം നടത്തും; ടിക്കാറാം മീണയുടെ നിര്‍ണായ തീരുമാനത്തില്‍ ഞെട്ടലോടെ സിപിഎം

16 MAY 2019 11:09 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തും. കല്യാശ്ശേരി,പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക..കല്യാശ്ശേരിയിലെ 19, 69, 70 നമ്ബര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48ാംമത് ബൂത്തിലുമാണ് റീപോളിംഗ് നടത്തുന്നത്. റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപനം നടത്തും.

കള്ളവോട്ട് പരാതികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദേഹം വ്യക്തമാക്കി. 

മറ്റ് പരാതികളില്‍ സ്വീകരിച്ച അതേ നടപടികള്‍ ഇതിലും സ്വീകരിക്കും. കള്ളവോട്ട് പരാതികളുയര്‍ന്ന ബൂത്തുകളിലെ വെബ് ക്യാമറകള്‍ പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായും അദേഹം പറഞ്ഞു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് ദിവസം സി.പി.എം കള്ളവോട്ട് നടന്നുവെന്ന പരാതിയാണ് തുടക്കം. പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 110 പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുഖ്യ പോളിംഗ് ഏജന്റ് അഡ്വ. സി.കെ ശ്രീധരന് പരാതി നല്‍കിയിരുന്നു.

കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങള്‍ക്കു പുറമെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലാണ് റീപോളിംഗ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ കിനാനൂര്‍ കരിന്തളം, മടിക്കൈ, കോടോം, ഉദുമ മണ്ഡലത്തിലെ പനയാല്‍, പാക്കം, കൂട്ടക്കനി, ബേഡകം, കുറ്റിക്കോല്‍ തുടങ്ങി പാര്‍ലമെന്റ് മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നാണ് ആവശ്യം. സി.പി.എമ്മിനു ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നതായും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

റീപോളിംഗ് ആവശ്യപ്പെട്ട ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. കേന്ദ്ര സേനയെ സുരക്ഷക്ക് നിയമിക്കണം, റീപോളിംഗ് നടത്തേണ്ട ബൂത്തുകള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്ര നിരീക്ഷകരെ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

സി.പി.എം.കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുമെന്ന് മുന്‍കൂട്ടി തന്നെ ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇത് ഗൗരവമായി എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് യു.ഡി.എഫ് നേതാക്കളുടെ ആവശ്യം. അതിനിടെ മുസ്ലീം ലീഗ് പ്രവര്‍ത്തകരും കള്ള വോട്ടില്‍ കുടുങ്ങിയിരുന്നു. അവസാനമായി മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ള വോട്ട് നടന്നെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് റീപോളിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends