എസ്.ബി.ഐ എ ടി എം കൗണ്ടറിനുള്ളില്‍ മെഷീന്റെ താക്കോല്‍ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരത്ത് എസ്.ബി.ഐ എടിഎം കൗണ്ടറിനുള്ളില്‍ എ.ടി.എം മെഷീന്‍ തുറക്കാനുള്ള താക്കോലും അനുബന്ധരേഖകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പണം നിറയ്ക്കാനെത്തിയവര്‍ താക്കോല്‍ മറന്നുവച്ചത് പാങ്ങോടുള്ള എടിഎം കൗണ്ടറിലാണ. താക്കോല്‍ മറന്നത് വീഴ്ചയാണെങ്കിലും പാസ് വേഡ് ഇല്ലാതെ മെഷീന്‍ തുറന്ന് പണം എടുക്കാനാവില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.
പാങ്ങോട് ലക്ഷ്മിനഗറിന് സമീപത്തുള്ള എടിഎമ്മില്‍ പണം എടുക്കാനെത്തിയ ലെനിന്‍ എന്ന പ്രദേശവാസിയ്ക്കാണ് മെഷീന് മുകളില്‍ നിന്ന് താക്കോലുകളും രേഖകളും ലഭിച്ചത്.
താക്കോലുപയോഗിച്ച് മെഷീന്‍ തുറക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന രേഖകളും കവറിലുണ്ടായിരുന്നു. തുടര്‍ന്ന് ലെനിന്‍ പൂജപ്പുര പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരമറിയിച്ചു. പണം നിറയ്ക്കുന്ന ഏജന്‍സിയുടെ ജീവനക്കാരന്‍ മറന്നുവച്ചതാണെന്നാണ് ബാങ്കില്‍ നിന്ന് ലെനിന് ലഭിച്ച മറുപടി. താക്കോല്‍ തിരികെ ആവശ്യപ്പെട്ട് ഏജന്‍സിയിലെ ജീവനക്കാര്‍ ബന്ധപ്പെട്ടെങ്കിലും പൊലീസിനേ കൈമാറൂ എന്ന് ലെനിന്‍ വ്യക്തമാക്കി.
എന്നാല്‍ താക്കോലും തുറക്കുന്ന വിധവും മനസിലായാലും പാസ് വേഡ് ഇല്ലാതെ കറന്‍സി ചെസ്റ്റ് തുറക്കാനാവില്ല എന്ന് എസ്.ബി.ഐ വിശദീകരിച്ചു. താക്കോല്‍ ഉപയോഗിച്ച് മെഷീന്റെ പുറംകവര്‍ മാത്രമേ തുറക്കനാകൂ. പണംസൂക്ഷിച്ചിരിക്കുന്ന ഭാഗം തുറക്കാനുള്ള പാസ് വേഡ് ഏജന്‍സി ജീവനക്കാര്‍ക്ക് മാത്രമേ അറിയാവൂ എന്നും എസ്.ബി.ഐ പറയുന്നു. എടിഎം തകര്‍ത്ത് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നടക്കുമ്പോഴാണ് മെഷീന് മുകളില്‍ താക്കോല്‍തന്നെ വച്ചുകൊടുക്കുന്ന വീഴ്ച ബാങ്കിനുണ്ടായത്.
https://www.facebook.com/Malayalivartha


























