കെവിന്‍ കൊലക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി, സുപ്രധാനമൊഴികള്‍ നേരത്തേ തന്നെ രേഖപ്പെടുത്തിയതുകൊണ്ട് ഈ മൊഴിമാറ്റം കേസിനെ സാരമായി ബാധിക്കില്ലെന്ന് വിലയിരുത്തല്‍

കെവിന്‍ കൊലക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കേസിലെ 27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്പില്‍വെച്ച് ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്പിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു കേസിലെ 27ാം സാക്ഷി അലന്റെ മൊഴി. എന്നാല്‍ ഇന്ന് കോടതില്‍ ഇയാള്‍ മൊഴി മാറ്റിപറയുകയായിരുന്നു.
എട്ടാം പ്രതി നിഷാദിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വീണ്ടെടുക്കുന്നത് കണ്ടുവെന്നായിരുന്നു സുലൈമാന്റെ മൊഴി. നേരത്തെ പോലീസിന് നല്‍കിയ മൊഴി സുലൈമാനും മാറ്റിപ്പറയുകയായിരുന്നു. കേസില്‍ ഇതുവരെ അഞ്ച് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു.
എന്നാല്‍ സുപ്രധാനമൊഴികള്‍ നേരത്തേ തന്നെ രേഖപ്പെടുത്തിയതുകൊണ്ട് ഈ മൊഴിമാറ്റം കേസിനെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവസാനഘട്ടത്തിലായിരിക്കും.
"
https://www.facebook.com/Malayalivartha























