മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മരം മുറിക്കുന്നതിനിടയില്‍ അപകടം തൊഴിലാളി മരിച്ചു. അടിമാലി പ്രിയദര്‍ശിനി കോളനി മേനാച്ചേരിയില്‍ സജിയാണ് (42) മരിച്ചത്. ഇന്നലെ വൈകുന്നേരം നാട്ടകം ഗവ.കോളജിനു സമീപത്തെ റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടം.
മരം വെട്ടുന്നതിനിടെ മുറിച്ചുമാറ്റിയ ശിഖരം സജിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സജിയെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha






















