തപാല്‍വോട്ട് ക്രമക്കേട്; ഡിജിപി യഥാര്‍ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.

പോലീസിലെ തപാല്‍വോട്ട് ക്രമക്കേട് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടതിന് പിന്നില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഡിജിപിയുടെ ശ്രമം അന്വേഷണം നീട്ടിക്കൊണ്ടുപോകാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അരനൂറ്റാണ്ടായി മലബാര്‍ മേഖലകളില്‍ നടക്കുന്ന കള്ളവോട്ടിനെതിരെ കോണ്‍ഗ്രസും യുഡിഎഫും നടത്തിവന്ന ധര്‍മ്മയുദ്ധത്തിന്റെ ആദ്യവിജയമാണ് ക്രമക്കേട് കണ്ടെത്തിയ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയാറായ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha






















