യാത്രക്കാരന്‍ ബസില്‍ കയറിയതിനെ ചൊല്ലി തർക്കം; ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി

യാത്രക്കാരന്‍ ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം . സംഘര്‍ശത്തെ തുടര്‍ന്ന് സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളിയായി.തൊടുപുഴയിലേക്കു പോകുന്നതിനായി മൂലമറ്റം സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന യാത്രക്കാരന്‍ ഹൈറേഞ്ചില്‍ നിന്നു തൊടുപുഴയിലേക്കു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ കയറി. ഇതു ഷട്ടില്‍ ബസ് ജീവനക്കാരെ ചൊടിപ്പിച്ചു.തുടര്‍ന്ന് ഹൈറേഞ്ച് ബസ് ഷട്ടില്‍ ബസിലെ ജീവനക്കാര്‍ തടയുകയായിരുന്നു.
വാക്കേറ്റവും കയ്യാങ്കളിയുടെ വരെ എത്തിയപ്പോള്‍ മൂലമറ്റത്തു നിന്നും ബസില്‍ കയറിയ യാത്രക്കാരനെ ഇറക്കിവിട്ട ശേഷമാണ് ബസ് ഇവിടെ നിന്നു പോകാന്‍ അനുവദിച്ചത്.മൂലമറ്റം സ്റ്റാന്‍ഡില്‍ സ്വകാര്യബസ് ജീവനക്കാരും ഹൈറേഞ്ച് ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റം പതിവാണ്.
ഹൈറേഞ്ചില്‍ നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുന്ന ബസുകള്‍ മൂലമറ്റം സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നാണ് ഷട്ടില്‍ ബസ് ജീവനക്കാര്‍ ശഠിക്കുന്നത്. ഇതിന് വിപരീതമായി ഏതെങ്കിലും ബസ് മൂലമറ്റം സ്റ്റാന്‍ഡില്‍ നിന്നു യാത്രക്കാരെ കയറ്റുന്നത് കയ്യാങ്കളി വരെ നടക്കാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു
https://www.facebook.com/Malayalivartha






















