'പൂച്ചക്കൊലപാതകം'; കറുകച്ചാലില്‍ യുവാവ് അറസ്റ്റില്‍

സ്വന്തം വീട്ടിലും അടുക്കളയിലുമൊന്നും അയല്‍പക്കത്തെ പൂച്ച കയറുന്നത് ഇഷ്ടമില്ലെങ്കില്‍ അതിനെ തുരത്തുക. തല്ലിക്കൊന്നാല്‍ മൃഗസ്‌നേഹികള്‍ ഇടപെടും, വന്‍ പ്രശ്‌നമായി തീരുകയും ചെയ്യും.
കങ്ങഴ ഇലയ്ക്കാട് വിജയ ഭവനില്‍ അജയകുമാറിനെ (45) പൊലീസ് പിടികൂടാനിടയായത് മൃഗസ്‌നേഹികളുടെ ഇടപെടലാണ്.
അയല്‍ക്കാരന്‍ വളര്‍ത്തിയ പൂച്ചക്കുഞ്ഞുങ്ങളെ അജയകുമാര്‍ അടിച്ചുകൊന്നു കെട്ടിത്തൂക്കി എന്ന മൃഗസ്‌നേഹികളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് പിടിയിലായത്. പിന്നീടു ജാമ്യത്തില്‍ വിട്ടു.
അയല്‍വാസിയായ ഹബീബ് മുഹമ്മദിന്റെ 2 പൂച്ചക്കുഞ്ഞുങ്ങളെ മദ്യലഹരിയില്‍ അജയകുമാര്‍ അടിച്ചു കൊന്നതായാണു പൊലീസ് കേസ്.
പൂച്ചക്കുഞ്ഞുങ്ങളെ തല്ലുന്നതും കെട്ടിത്തൂക്കുന്നതും ഹബീബ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതു സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഈ പ്രശ്‌നത്തില്‍ ഇരുവരും വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























