ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിരണ്ടുകാരനെതിരെ കേസെടുത്തു

ആലപ്പുഴ, തൃക്കുന്നപ്പുഴയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. തൃക്കുന്നപ്പുഴ സ്വദേശി പ്രസാദി (52) നെതിരെ സംഭവത്തില്‍ കേസെടുത്തു.
കൗണ്‍സിലിംഗിനിടെയാണ് കുട്ടിയില്‍ നിന്നും പീഡനവിവരം പുറത്തറിയുന്നത്. ട്യൂഷനുപോയ വീട്ടില്‍ വച്ചാണ് പീഡനം നടന്നതായി പറയുന്നത്.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി പ്പെടുത്തിയതായും പരാതിയിലുണ്ട്. പ്രതിയുടെ മകളുടെ അടുത്താണ് കുട്ടി ട്യൂഷന് പോയിക്കൊണ്ടിരുന്നത്.
പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
ട്യൂഷന്‍ ടീച്ചറായ പ്രതിയുടെ മകള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പീഡനം നടന്നതായി പറയുന്നത്. ബന്ധുക്കളില്‍ നിന്നും വിവരം അറിഞ്ഞ പോലീസ് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തശേഷം കേസെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























