'നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും'; ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനും നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫിലിപ്പ്.
ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത ഊഴം കോണ്‍ഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളില്‍ പലതും രാഹുല്‍ ഗന്ധയെ അംഗീകരിക്കാന്‍ തയ്യാറാവില്ലെന്ന് അദ്ദേഹം പറയുന്നു.
പത്തു വര്‍ഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്‍മോഹന്‍ സിംഗിനെ എതിര്‍ക്കുന്നവര്‍ ഉണ്ടാകും. മമത ബാനര്‍ജി , മായാവതി, ശരത് പവാര്‍, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്രദബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവര്‍ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാന്‍ ഇവര്‍ക്കാര്‍ക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാല്‍ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികള്‍ക്കും ആന്റണി സ്വീകാര്യനായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























