"അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ല"; വാര്‍ത്താ സമ്മേളനം നടത്തിയിട്ടും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മന്ത്രി എം.എം. മണി

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയിട്ടും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മന്ത്രി എം.എം. മണി.
ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇതെന്തുപറ്റി എന്നു തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസിലായി എന്നായിരുന്നു മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
നേരത്തെ, മോദി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ നേരിട്ടിരുന്നില്ല. താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷന്‍ ഉള്ളപ്പോള്‍ താന്‍ മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നുമായിരുന്നു, മോദിയോടായി ചോദ്യം ഉയര്‍ന്നപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി.
https://www.facebook.com/Malayalivartha
























