എന്‍ജിന്‍ പാളത്തില്‍ കുടുങ്ങി... തിരുവനന്തപുരം എറണാകുളം പാതയില്‍ ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം എറണാകുളം പാതയില്‍ ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരം മുംബൈ സിഎസ്ടി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം. ട്രെയിന്‍ കൊല്ലം സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്തു.
എന്‍ജിന്‍ പാളത്തില്‍നിന്നുമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് സിഎസ്ടി എക്‌സ്പ്രസ് കടത്തിവിടാനും ശ്രമിച്ചുവരികയാണ്.
"
https://www.facebook.com/Malayalivartha

























