എസ്.പിയെന്ന് ധരിച്ച് അയ്യപ്പഭക്തന് സന്നിധാനത്ത് പോലീസുകാര്‍ വി.ഐ.പി സുരക്ഷയൊരുക്കി

ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തനെ എസ്.പിയാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് രാജകീയ സ്വീകരണമൊരുക്കി. പോലീസ്‌ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍. ഗോപാലകൃഷ്ണന്റെ സുഹൃത്തിനെയാണ് എസ്.പിയാണെന്ന് വിചാരിച്ച് സുരക്ഷയൊരുക്കി സന്നിധാനത്തിലെത്തിച്ചത്.
ദര്‍ശനത്തിനായി പമ്പയിലെത്തിയ ഇദ്ദേഹത്തെ കെ.എ.പി നാലാം ബറ്റാലിയനിലെ ഒരു പോലീസുകാരന്റെ അകമ്പടിയോടെയാണ് സന്നിധാനത്തിലെത്തിച്ചത്. സുരക്ഷയുടെ ഭാഗമായി പോലീസുകാരന്റെ കൈയില്‍ വയര്‍ലെസുമുണ്ടായിരുന്നു. ഓരോ പോയിന്റ് കഴിയുമ്പോഴും ഇയാള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. വഴിയിലുടനീളം പോലീസുകാര്‍ എസ്.പിയാണെന്ന് വിചാരിച്ച് സല്യൂട്ട് ചെയ്തു. സന്നിധാനത്തിലെത്തിയപ്പോഴാണ് പോലീസിന് പറ്റിയ അമിളി മനസിലായത്. സന്നിധാനത്തെ അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസറാണ് ഇയാള്‍ എസ്.പി അല്ലെന്ന് തിരിച്ചറിഞ്ഞത്.
ജനവരി മൂന്നിന് രാവിലെ എട്ടിനായിരുന്നു സംഭവം. പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബറ്റാലിയന്‍ എസ്.ഐക്ക് പറ്റിയ അബദ്ധമാണ് പ്രശ്‌നത്തിന് കാരണമായത്. .എസ്. പിയുടെ സുഹൃത്തിനെ എസ്.പിയാണെന്ന് ധരിച്ച് വി.ഐ.പി സുരക്ഷ ഒരുക്കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പമ്പയിലെ സ്‌പെഷല്‍ ഓഫീസറോട് എഡിജിപി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























